
മിക്ക സൗന്ദര്യ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. ബ്യൂട്ടി പാർലറുകളിൽ പോയും, മാർക്കറ്റിൽ നിന്ന് ക്രീമുകൾ വാങ്ങിയും കാശ് കളയാതെ സൗന്ദര്യം സംരക്ഷിക്കാൻ സഹായിക്കുന്ന ചില സാധനങ്ങളുണ്ട്. അത്തരത്തിലൊന്നാണ് വാഴപ്പഴം.
ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുള്ള വാഴപ്പഴം ചർമ്മത്തിലെ ചുളിവുകളും മറ്റ് പാടുകളും കുറക്കാൻ സഹായിക്കുന്നു. കൂടാതെ ചർമത്തിന് തിളക്കം കൂട്ടാനും, ചർമത്തിൽ ഈർപ്പം നിലനിർത്താനും വാഴപ്പഴം ഫേസ് പാക്ക് ഏറെ ഗുണകരമാണ്.
ഫേസ്‌പാക്ക് തയ്യാറാക്കാനും എളുപ്പമാണ്. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി മുറിച്ച്, പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ പാലും, രണ്ട് ടീസ്പൂൺ റോസ് വാട്ടറും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം മുഖത്തിടുക. ഉണങ്ങിയ ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത്തരത്തിൽ ചെയ്താലേ ഫലം കിട്ടുകയുള്ളൂ.