
അഹമ്മദാബാദ്: 2022ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങൾ എന്ന പേരിൽ ടൈം മാഗസിൻ തിരഞ്ഞെടുത്ത അൻപത് സ്ഥലങ്ങളിൽ ഇന്ത്യയിലെ കേരളവും അഹമ്മദാബാദും തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പങ്കുവച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് ഗുജറാത്തിലെ ജനങ്ങൾക്ക് അഭിമാനിക്കാവുന്ന നിമിഷമാണിതെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിനെ ഇന്ത്യയിലെ ആദ്യത്തെ ലോക പൈതൃക നഗരമായി യുനെസ്‌കോ തിരഞ്ഞെടുത്തിട്ടുണ്ട്. അഹമ്മദാബാദ് ടൈം മാഗസിൻ പട്ടികയിൽ ഇടം നേടിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷാ പ്രകീർത്തിച്ചു. '2001 മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങൾ ഗുജറാത്തിൽ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിൽ അടിത്തറ പാകി. സബർമതി നദീതീരവും അഹമ്മദാബാദിലെ സയൻസ് സിറ്റിയും ഇതിന് ഉദ്ദാഹരണങ്ങളാണ്. അടുത്ത തലമുറയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ ഭാവി സജ്ജമാക്കുന്നതിനും മോദി എപ്പോഴും ഊന്നൽ നൽകാറുണ്ട്'- അമിതാ ഷാ പറഞ്ഞു.
Matter of immense pride for every Indian, especially the people of Gujarat that India’s first UNESCO World Heritage City, Ahmedabad has now been included in the list of "World's 50 Greatest Places of 2022" by Time Magazine.
— Amit Shah (@AmitShah) July 14, 2022
Congratulations to everyone!https://t.co/ZKpjCbg4YM
അഹമ്മദാബാദിന് പുറമേ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്ത മറ്റൊരു സ്ഥലം കേരളമാണ്. അതിമനോഹരമായ കടൽത്തീരങ്ങളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഉള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നായാണ് മാസിക കേരളത്തെ വിശേഷിപ്പിച്ചത്.
Introducing the World’s Greatest Places of 2022—50 extraordinary destinations to explore https://t.co/MvjDP1ML19 pic.twitter.com/6g92SCIudL
— TIME (@TIME) July 12, 2022