
കുട്ടികളെ വളർത്തുമൃഗങ്ങളുമായി അടുത്തിടപഴകാൻ അനുവദിക്കരുതെന്നും, ഇത് പല രോഗങ്ങൾക്കും കാരണമാകുമെന്നൊക്കെ വിമർശനങ്ങൾ ഉയരാറുണ്ട്. എന്തൊക്കെ പറഞ്ഞാലും കുഞ്ഞുങ്ങളും വളർത്തുമൃഗങ്ങളും തമ്മിലുള്ള സ്‌നേഹവും, ഒന്നിച്ചുള്ള കളിയുമൊക്കെ നമ്മുടെ ഹൃദയം കവരാറുണ്ട്.
അത്തരത്തിൽ വളർത്തുനായയ്‌ക്കൊപ്പം കളിക്കുന്ന ഒരു ആൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര ട്വീറ്റ് ചെയ്ത വീഡിയോ ഇതുവരെ ഇരുപത്തിരണ്ടായിരത്തിലധികം പേരാണ് കണ്ടത്.
സ്ലൈഡിൽ കയറാൻ നായയെ സഹായിക്കുന്ന കൊച്ചുമിടുക്കനാണ് വീഡിയോയിലുള്ളത്. ഈ വിഡിയോ കണ്ട് കഴിയുമ്പോൾ നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടരുമെന്ന് ഉറപ്പാണ്. നിബന്ധനകളില്ലാത്ത സ്‌നേഹം, ക്യൂട്ട് വീഡിയോ, നിഷ്‌കളങ്കമായ സ്‌നേഹം എന്നൊക്കെയാണ് ഇതിനുതാഴെ വരുന്ന കമന്റുകൾ.
Be the reason for someone's happiness... pic.twitter.com/mkmITSKwt7
— Dipanshu Kabra (@ipskabra) July 14, 2022