
2022 ജൂലായ് 16 -1197 മിഥുനം 32 - ശനിയാഴ്ച. (വൈകുന്നേരം 3 മണി 9 മിനിറ്റ് 55 സെക്കന്റ് വരെ അവിട്ടം നക്ഷത്രം ശേഷം ചതയം നക്ഷത്രം)
അശ്വതി: അലച്ചിൽ, ധനവ്യയം എന്നിവ അനുഭവപ്പെട്ടേക്കാം, തൊഴിൽ രംഗത്ത് നിന്ന് തിരിച്ചടികള്‍ ഉണ്ടായേക്കാം, ദൈവാധീനക്കുറവും കാര്യങ്ങൾക്ക് വിഘ്നങ്ങളും ഉണ്ടാവും, വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധ പുലർത്തണം, ധനം ശ്രദ്ധയോടെ ചെലവാക്കണം.
ഭരണി:മന:സ്താപത്തിന് സാദ്ധ്യത കാണുന്നു, സ്ത്രീ ജനങ്ങളില്‍ നിന്ന് തിക്തമായ അനുഭവങ്ങള്‍ ഉണ്ടാകും, അപഖ്യാതിക്കും അവഹേളനത്തിനും ഇടയുണ്ട്, വിവാഹിതര്‍ക്ക് പങ്കാളിയില്‍ നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കില്ല, അവിവാഹിതർക്ക് വിവാഹ ആലോചനകളിൽ തീരുമാനങ്ങൾ എടുക്കാൻ പ്രയാസപ്പെടും.
കാര്‍ത്തിക: ഭക്ഷണത്തിലുടെ അസുഖങ്ങള്‍ ഉണ്ടാകുവാന്‍ സാദ്ധ്യത കാണുന്നു, വളരെ ശ്രദ്ധിക്കേണ്ടതാണ്, യഥാസമയത്ത് വൈദ്യ സഹായം തേടുക, ധന നഷ്ടം, ദ്രവ്യ നഷ്ടം, അനിഷ്ടാനുഭവങ്ങള്‍ ഇവ അപ്രതീക്ഷിതമായി അനുഭവപ്പെടും, കര്‍മ്മ രംഗത്ത് ദിവസാദ്യം അനുകൂലത ദൃശ്യമാകുമെങ്കിലും മദ്ധ്യാഹ്ന ശേഷം അത്രക്ക് അനുകൂലമല്ല.
രോഹിണി: ബിസിനസിൽ അനുകൂലമല്ലാത്ത ചില വഴിത്തിരിവുകൾ പ്രതീക്ഷിക്കാം കരുതലോടെ വേണം അവ കൈകാര്യം ചെയ്യാൻ, നേതൃത്വ സ്ഥാനത്തിരിക്കുന്നവര്‍ക്ക് ഗുണകരമായ ദിവസം, പ്രസ്ഥാനം മാറുന്നതിനുള്ള സാദ്ധ്യതയുണ്ട്, കുടുംബത്തിൽ നിന്നും ധന സഹായങ്ങൾ ലഭിക്കും, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ സാദ്ധ്യതയുണ്ട്.
മകയിരം: ഉദ്യോഗസ്ഥർക്ക് മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ ലഭിച്ചേക്കാം, ശമ്പള പരിഷ്ക്കരണത്തിനും വർദ്ധനയ്ക്കും സാദ്ധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാൻ പദ്ധതിയിടും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. സ്ഥാനക്കയറ്റം, പ്രശസ്തി, വസ്ത്രലാഭം, അന്നലാഭം എന്നിവ ലഭിച്ചേക്കും, അടിപതറി പോകുന്ന അവസരങ്ങളിൽ സുഹൃത്തുക്കൾ കൈത്താങ്ങാകും.
തിരുവാതിര: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ഇഷ്ടജന സംരക്ഷണം, ദീര്‍ഘദൂര യാത്ര മൂലം ധനലാഭം, വ്യാപാര സംരംഭത്തില്‍ കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും ലഭിക്കും, ജീവിത പങ്കാളിയില്‍ നിന്ന് സഹായ സഹകരണങ്ങള്‍ വേണ്ടുവോളം ലഭിക്കും, സര്‍ക്കാരില്‍ നിന്നോ മേലധികാരികളിൽ നിന്നോ അനുകുല തീരുമാനങ്ങള്‍ ഉണ്ടാകും.
പുണര്‍തം: കുടുംബ സ്വത്തുക്കൾ ലഭിക്കുന്നതിന് സാദ്ധ്യത കാണുന്നു. ചെറിയ രീതിയിലാണെങ്കിലും മത്സരങ്ങളിൽ സമ്മാനങ്ങളും പുരസ്കാരങ്ങളും നേടാനിടയുണ്ട്, സാമ്പത്തിക കാര്യത്തിൽ അനുകൂല പരമായും മികച്ചതുമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം, വിനോദ, വിദേശ യാത്രാ യോഗങ്ങൾ എന്നിവ അനുഭവത്തിൽ വരും.
പൂയം: അനുമോദനങ്ങളും അംഗീകാരങ്ങളും പ്രതീക്ഷിക്കാം, ഭാര്യ മൂലം അനുകൂലമായ അവസ്ഥ, ഭാര്യാഗൃഹത്തിൽ നിന്നും അനുകൂല കാര്യങ്ങൾ എന്നിവ പ്രതീക്ഷിക്കാം, സന്താനത്തിന് പഠന മികവിനുള്ള പുരസ്ക്കാരം ലഭിക്കും, വിദ്യാ വിജയം, ദാമ്പത്യം സമധാനപൂര്‍ണ്ണം ആയിരിക്കും, ആരോഗ്യം മനസുഖം എന്നിവ കിട്ടും, ധനലാഭം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്.
ആയില്യം: സന്തോഷം നിറഞ്ഞ സമയം, വിവാദങ്ങളിൽ വിജയവും രോഗശാന്തിയും ഉണ്ടാകും, ബിസിനസില്‍ നേട്ടങ്ങൾ കൊയ്യാൻ സാധിക്കും, ഇഷ്ടപെട്ട ജീവിത പങ്കാളിയെ ലഭിക്കും, വിശേഷമായ ആഹാരങ്ങൾ ലഭിക്കും, വിദേശവാസം ഗുണം ചെയ്യും, ധനപ്രാപ്തിയുണ്ടാകും, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും, വിദ്യാര്‍ത്ഥികള്‍ക്ക് നല്ലസമയം.
മകം: യാത്രയില്‍ ധനനഷ്ടം, വ്യവഹാരങ്ങളില്‍ പരാജയ ഭീതി , പ്രവൃത്തികളിൽ നേട്ടത്തിനു കഠിന പരിശ്രമം വേണ്ടിവരും, കച്ചവടക്കാർക്ക് നഷ്ടങ്ങൾ സംഭവിക്കും, എഴുത്തുകാർക്ക് മോശം സമയമാണ്, സർക്കാരിൽ നിന്നും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും, ദൂരദേശത്ത് വാഗ്ദ്ധാനം ചെയ്യപ്പെട്ട ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതിനായി നൽകിയ ധനം നഷ്ടപ്പെടാനും ഇടയുണ്ട്, കുടുംബത്തിൽ മനശാന്തിക്കുറവ് അനുഭവപ്പെടും.
പൂരം: ദേഷ്യക്കാർ ആയിരിക്കും. അതുകാരണം പലവിധം നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യും, ആശുപത്രി വാസം, അധികചെലവ്, കാലിന് അസുഖം, എന്നിവ സംഭവിക്കും. ശത്രുശല്യം കൂടും സൂക്ഷിക്കുക, ആരോഗ്യപരമായി വളരെ മോശമായിരിക്കും ഇന്നേ ദിവസം. അതിനാൽ കഠിനാധ്വാനം കുറയ്ക്കുക, സംസാരത്തിലെ നയമില്ലായ്മ കാരണം പ്രശ്നങ്ങൾ സൃഷ്ടിക്കും, കുട്ടികളുമായി അഭിപ്രായ വ്യത്യാസത്തിനും ഇടച്ചിലിനും സാദ്ധ്യത.
ഉത്രം: ഇളയ സഹോദരങ്ങളുടെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും, ഇണയെക്കൊണ്ടും പ്രശ്നങ്ങളുണ്ടാകാം, വീട്ടുകാര്യങ്ങളിൽ അനുകൂലമായ ഫലങ്ങൾ ഉണ്ടാകില്ല, സർക്കാരിൽ നിന്നും നിയമനടപടികൾ നേരിടേണ്ടി വരും, കർക്കശത ഏതു കാര്യത്തിലും ഉണ്ടാകും, സ്വന്തം വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും ഒപ്പം സാമ്പത്തിക നഷ്ടവും സംഭവിക്കും.
അത്തം: കുടുംബത്തിന്റെ സാമ്പത്തിക ആവശ്യത്തിന് കടം വാങ്ങേണ്ടതായ സാഹചര്യം ഉണ്ടാവാം, വ്യാപാരത്തിൽ മാന്ദ്യം ഉണ്ടാകുമെങ്കിലും നിലനിൽപ്പിന് അനുകൂലമായിട്ടുള്ള സാഹചര്യങ്ങൾ ഉണ്ടാകും, കുടുംബ തർക്കത്തിൽ നിന്നും പിന്മാറേണ്ടതാണ്, വിലപ്പെട്ട രേഖകളും മറ്റും നഷ്ടപ്പെടുവാനുള്ള സാദ്ധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണ്ടതാണ്.
ചിത്തിര: യാതൊരു കാരണവശാലും നിലവിലുള്ള ജോലി ഉപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കരുത് ഗുണമാവില്ല,വ്യാപാര വിപണന വിതരണ മേഖലകളിൽ സാദ്ധ്യതകൾ വിലയിരുത്താതെയും അനുഭവജ്ഞാനമുള്ളവരുടെ ഉപദേശം തേടാതെയും പുതിയൊരു കർമമണ്ഡലത്തിൽ ഏർപ്പെടുന്നത് ഉചിതമല്ല, വിദേശയാത്ര വിഫലമാകുവാനാണ് യോഗം കാണുന്നത്.
ചോതി : സർക്കാർ ജീവനക്കാർക്ക് ഔദ്യോഗികപരമായും കുടുംബ പരമായും ശാരീരികമായും മാനസിക പരമായും വളരെയധികം ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമാണ്, തികഞ്ഞ ആത്മസംയമനം പാലിക്കുന്നത് നന്ന്, താമസ സ്ഥലത്തിനു മാറ്റം സംഭവിക്കാം, തൊഴില്‍ രംഗത്ത് അദ്ധ്വാനക്കുടുതല്‍ അനുഭവപ്പെടും.
വിശാഖം: തൊഴില്‍ രംഗത്ത് അനശ്ചിതാവസ്ഥ അനുഭവപ്പെടും, സഹോദരന്മാരെക്കുറിച്ച് ഓര്‍ത്ത് ആകുലപ്പെട്ടേക്കാം, രക്ത സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ വൈദ്യ സേവനം തേടേണ്ടതാണ്, കുടുംബ സ്വത്തുക്കൾ ലഭിക്കുന്നതിന് സാദ്ധ്യത കാണുന്നു, വിവാദങ്ങൾ അധികം പരസ്യപ്പെടാതെ തന്നെ പരിഹരിക്കാൻ സാധിക്കും, ജീവിത പങ്കാളിയുടെ പൂർണ്ണമായ പിന്തുണ ലഭിക്കും.
അനിഴം: ധനപരമായി നേട്ടങ്ങൾ ഉണ്ടാകും, ജോലിയിലൂടെ ഭാഗ്യ അനുഭവങ്ങൾ വന്നു ചേരും, വീട്ടുപകരണങ്ങൾ വാങ്ങിക്കുന്നതിന് യോഗം കാണുന്നു, വേർപെട്ടു പോയ ബന്ധു തിരിച്ചു വരുന്നതിന് സാദ്ധ്യതയുണ്ട്, വിദേശത്തു നിന്നും സമ്മാനങ്ങൾ ലഭിക്കാൻ ഇടയുണ്ട്, സന്താനത്തിന് പഠന മികവിനുള്ള പുരസ്ക്കാരങ്ങൾ ലഭിക്കും, രോഗദുരിതങ്ങൾ ശമിക്കും.
കേട്ട: ധന വരവിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാം, ഉദ്യോഗസ്ഥർക്ക് അനുകൂലമായ സ്ഥലമാറ്റം ലഭിക്കും, ഇഷ്ടസ്ഥാന ലബ്ദിയുണ്ടാവും, മാനസിക സന്തോഷം വർദ്ധിക്കും, ഏതു കാര്യത്തിലും വളരെ ഗുണകരമായ വ്യതിയാനങ്ങള്‍ക്ക് തുടക്കം കുറിക്കും, വാക്കു തര്‍ക്കങ്ങള്‍ ഒഴിവാക്കുക, വീട്ടമ്മമാര്‍ക്ക് അപ്രതീക്ഷിതമായി ഭാഗ്യ അനുഭവങ്ങൾ വന്നു ചേരാനിടയുണ്ട്.
മൂലം: ജീവിതത്തിലെ ചില സുപ്രധാന കാര്യങ്ങള്‍ ഇന്ന് നടക്കുവാന്‍ സാദ്ധ്യതയുണ്ട്, ഗൃഹനിര്‍മ്മാണം നടത്തുന്നതിന് തുടക്കമിടും, പുതിയ വസ്തു വാഹനാദികള്‍ വാങ്ങുന്നതിനു മാർഗങ്ങൾ തെളിയും, സന്താനത്തിന് ജീവിത പുരോഗതി ഉണ്ടാകും, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് പോകും, മാനസിക സന്തോഷം വർദ്ധിക്കും, സുഹൃദ് സഹായം ലഭിക്കും, പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ലഭിക്കാൻ സാദ്ധ്യതയുണ്ട്.
പൂരാടം: ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും.കുടുംബകാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍കാണിക്കും,പൊതുജനങ്ങളുമായി നല്ല ബന്ധംസ്ഥാപിച്ചെടുക്കും, പുതിയ അവസരങ്ങള്‍, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം,
ഉത്രാടം: ദാമ്പത്യജീവിതം സന്തോഷപ്രദം ആയിരിക്കും, ബന്ധുക്കളുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യങ്ങള്‍ക്കും ലഭിക്കും, ബുദ്ധി സാമർത്ഥ്യത്തിലൂടെ പല കാര്യങ്ങളും കൃത്യമായി മനസിലാക്കാനും പ്രവര്‍ത്തിക്കാനും സാധിക്കും, കലാകാരന്മാർക്ക് കഴിവ് തെളിയിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്, കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനിൽക്കും, വിദ്യാഭ്യാസ, സാമ്പത്തിക രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും.
തിരുവോണം: പൊതു പ്രവര്‍ത്തന രംഗത്ത് മികവു കാണിക്കും, കര്‍ഷകര്‍ക്ക് ലാഭം ഉണ്ടാകും, പുതിയ ചുമതലകള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു, ആഗ്രഹങ്ങള്‍ സഫലമാവുന്നതിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്, വസ്ത്രങ്ങള്‍ ആഭരണങ്ങള്‍ എന്നിവ സമ്മാനമായി ലഭിക്കും, ലക്ഷ്യങ്ങള്‍ നിറവേറ്റാൻ സാധിക്കും, ഏത് കാര്യവും ആത്മാര്‍ത്ഥതയോടെ ചെയ്ത് തീർക്കാൻ കഴിയും, ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം.
അവിട്ടം: അയൽക്കാരുമായി ചെറിയ കലഹങ്ങൾക്ക് സാദ്ധ്യതയുണ്ട്, സര്‍ക്കാര്‍ ജോലിക്കാർക്ക് പലവിധ പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം, അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്, കള്ളന്മാരാൽ ധന നഷ്ടമുണ്ടായേക്കും.
ചതയം: മേലുദ്യോഗസ്ഥരിൽ നിന്ന തിരിച്ചടികൾ ഉണ്ടായേക്കും, അലച്ചിലും യാത്രാക്ലേശവും വര്‍ദ്ധിക്കും, ധനമിടപാടുകളില്‍ നഷ്ടം വന്നേക്കാം,കുടുംബത്തിൽ അസ്വസ്ഥത വളരും, തൊഴിലിന് കൂടുതല്‍ പ്രാധാന്യം നല്‍കി എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കണം, വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസകാര്യങ്ങളില്‍ നേട്ടം ഉണ്ടാവുന്നതിനുള്ള സാദ്ധ്യതയുണ്ട്, ലഭിക്കുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തി കര്‍മ്മരംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം.
പൂരുരുട്ടാതി: ആശുപത്രിവാസത്തിന് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം,അന്യദേശത്ത് ശിക്ഷാ നടപടികൾ നേരിടാൻ സാദ്ധ്യതയുണ്ട്, ചെലവ് വര്‍ദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കണം, വിവാഹ ബന്ധത്തിൽ ചില താളപ്പിഴകൾക്ക് സാദ്ധ്യത ഉള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്, ജോലിഭാരം കൂടുന്നതിനും വിവാദം ഉണ്ടാകുന്നതിനും സാദ്ധ്യതയുണ്ട്, ഗൃഹനിര്‍മ്മാണം തടസപ്പെടുന്നതിന് ഇടയാകും, കൃഷിയിൽ നാശനഷ്ടങ്ങൾ സംഭവിക്കുവാൻ സാദ്ധ്യതയുണ്ട്.
ഉതൃട്ടാതി: വാഹനം മാറ്റി വാങ്ങുവാനുള്ള തീരുമാനം തൽക്കാലത്തേക്ക് ഉപേക്ഷിക്കേണ്ടതാണ്, തൊഴിലിൽ അബദ്ധങ്ങളും അനിഷ്ടങ്ങളും വന്നുചേരും, വീട് മാറുന്നതിന് യോഗം കാണുന്നു, ഭാര്യാ ഗൃഹത്തിൽ നിന്നും അനുകൂലമായ സംഗതികൾ പ്രതീക്ഷിക്കാം, അടിയന്തിരമായി യാത്ര നടത്തേണ്ടി വരും, ഊഹക്കച്ചവടത്തിൽ ലാഭത്തിനു സാദ്ധ്യതയുണ്ട്.
രേവതി: അനാവശ്യമായി പഴി കേൾക്കേണ്ടി വന്നേക്കും, അടുത്ത ബന്ധുക്കൾക്ക് വേണ്ടി ആശുപത്രി വാസത്തിന് യോഗമുണ്ട്, ബിസിനസിനായി വിനിയോഗിച്ച ധനം നഷ്ടം വരാന്‍ സാദ്ധ്യതയുണ്ട്, ഏറ്റെടുത്ത കരാര്‍ ജോലികൾ പൂര്‍ത്തിയാക്കാൻ സാധിക്കും, ശിക്ഷാ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഇടയുണ്ട്, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ സാദ്ധ്യതയുണ്ട്. പാർട്‌ണർഷിപ്പ് ബിസിനസിൽ നിന്നും ലാഭം പ്രതീക്ഷിക്കാം.