
ബംഗളൂരു: കർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിൽ അജ്ഞാത സംഘത്തിന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. കാസർകോട് സ്വദേശി സനു തോംസൺ (30) ആണ് മരിച്ചത്.
ബംഗളൂരു ജിഗിനിയിലെ മെക്കാനിക്കൽ കമ്പനി ജീവനക്കാരനാണ് സനു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. രാത്രി പത്തരയോടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സനുവിനെ ബൈക്കിൽ എത്തിയ മൂന്നംഗ സംഘം കുത്തിവീഴ്‌ത്തുകയായിരുന്നു. ക്വട്ടേഷൻ സംഘം ആളുമാറി കുത്തിയതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.