sarayu-river

റോഡിലൂടെ അഭ്യാസപ്രകടനങ്ങൾ നടത്തി പൊലീസിന് തലവേദനയുണ്ടാക്കുന്നവർ ഏറെയാണ്. മിക്കവരും സോഷ്യൽ മീഡിയകളിൽ കെെയടി നേടാനായിട്ടാണ് ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നത്. ഇപ്പോഴിതാ പൊലീസിനെ വട്ടം കറക്കിയ അഭ്യാസപ്രകടനം അരങ്ങേറിയത് റോഡിലല്ല, നദിയിലാണ്.

ഉത്തര്‍പ്രദേശിലെ സരയു നദിയിലൂടെ ബെെക്ക് ഓടിച്ച യുവാവാണ് പൊലീസിനെ കുഴപ്പിച്ചത്. വാഹനത്തിന്റെ ടാങ്കിന്റെ ലെവലിൽ വെള്ളമുണ്ടായിരുന്നിട്ടും കൂസലില്ലാതെ ഇയാൾ വണ്ടിയോടിച്ചു. ഷര്‍ട്ട് പോലും ധരിക്കാതെയായിരുന്നു അഭ്യാസം. നിരവധി ആളുകള്‍ നദിയില്‍ കുളിക്കുന്നതിന്റെ ഇടയിലൂടെയായിരുന്നു യുവാവിന്റെ ബെെക്കോട്ടം.

ये RAM Ki Paidi Ban करवाकर ही मानेगा🤣
Bike Number: UP42 BA 2675@ayodhya_police @Uppolice@igrangeayodhya @dmayodhya
Note: Sir जो संभव हो उचित कार्यवाही करे।
Tags: #ramkipaidi #ayodhyaghats #ayodhyahub #ayodhya pic.twitter.com/wtqXJnzfh2

— Haresh ⚔️🪖🇮🇳 (@HARESHRJADAV3) July 4, 2022

യുവാവിന്റെ അഭ്യാസം കണ്ടുനിന്നയാൾ എടുത്ത വീഡിയോയാണ് വെെറലായത്. വീഡിയോ പ്രചരിച്ചതോടെ ബൈക്ക് ഓടിച്ചയാളിനെതിരെ പൊലീസ് നടപടി സ്വീകരിച്ചു. ബൈക്ക് അഭ്യാസം, ഹൈല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കല്‍, അധികൃതരുടെ നിര്‍ദേശം അനുസരിക്കാതെയുള്ള പ്രവൃത്തി എന്നിങ്ങനെയുള്ള വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ എത്തുന്ന സ്ഥലമാണ് അയോദ്ധ്യ. യുവാവിന്റെ പ്രവർത്തിയിൽ കടുത്ത അമർഷമാണ് പരിസരവാസികൾ രേഖപ്പെടുത്തുന്നത്.