lissandro

ലണ്ടൻ: ഡച്ച് ക്ളബ് അയാക്‌സിൽ നിന്ന് അർജന്റീനിയൻ ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസിനെ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി .55 മില്യൺ യൂറോ പ്രതിഫലത്തിൽ (ഏകദേശം 440 കോടി രൂപ) അഞ്ചുവർഷത്തെ കരാറിലാണ് മാർട്ടിനെസ് മാഞ്ചസ്റ്ററിലെത്തുന്നത്.

മുൻ അയാക്‌സ് പരിശീലകൻ കൂടിയായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ കോച്ച് എറിക് ടെൻ ഹാഗാണ് മാർട്ടിനെസിന്റെ വരവിന് പിന്നിൽ. അർജന്റീനയുടെ ദേശീയ ടീം അംഗമായ മാർട്ടിനെസ് മികച്ച സെന്റർ ബാക്കാണ്.

പുതിയ സീസണിൽ യുണൈറ്റഡ് ടീമിലെത്തിക്കുന്ന മൂന്നാമത്തെ താരമാണ് മാർട്ടിനെസ്. നേരത്തേ ടൈറൽ മലാസിയ, ക്രിസ്റ്റ്യൻ എറിക്‌സൺ എന്നിവരെയും സ്വന്തമാക്കിയിരുന്നു.