siddaramaiah

ബംഗളൂരു: കർണാടകയിലെ കേരൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന വർഗ്ഗീയ സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ നൽകിയ പണം അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ വലിച്ചെറിഞ്ഞ് യുവതി. പരിക്കേറ്റവരിൽ ഒരാളുടെ ബന്ധുവാണ് യുവതി. സംഭവം നടന്ന് ദിവസങ്ങളായിട്ടും രാഷ്ട്രീയ നേതാക്കളാരും പരിക്കേറ്റവരെയോ സംഭവസ്ഥലമോ സന്ദർശിക്കാൻ തയ്യാറാകാത്തതിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനിടെയാണ് സിദ്ധരാമയ്യ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിക്കുന്നത്.

കഴിഞ്ഞയാഴ്ച നടന്ന വർഗ്ഗീയ സംഘർഷത്തിൽ ഹനീഫ്, രാജാസാബ്, റഫീക്ക്, ധവാൽ മാലിക്ക് എന്നിവർക്ക് പരിക്കേറ്റിരുന്നു, ഇവരെ ആശുപത്രിയിൽ സന്ദർശിച്ച സിദ്ധരാമയ്യ ഒരാൾക്ക് 50,000 രൂപ വീതം നൽകിയിരുന്നു. പരിക്കേറ്റവർ ആദ്യം പണം വാങ്ങാൻ വിസമ്മതിച്ചെങ്കിലും സിദ്ധരാമയ്യ നിർബന്ധിച്ച് പണം നൽകുകയായിരുന്നു.

In a high-drama, a #Muslim woman refuses to take Rs 2 Lakh compensation given by opposition leader #Siddaramaiah to those members of the families that suffered injuries during #KerurViolence.#Karnataka #Bagalkote #Badami #Kerur https://t.co/mk3A4fyHyi pic.twitter.com/fITfwgX2xA

— Hate Detector 🔍 (@HateDetectors) July 15, 2022

എന്നാൽ അദ്ദേഹം ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി വാഹനത്തിൽ കയറിയപ്പോൾ യുവതി ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വന്ന് രണ്ട് ലക്ഷം രൂപ വാഹനവ്യൂഹത്തിന് നേരെ എറിയുകയായിരുന്നു. തങ്ങൾക്ക് ഈ പണം വേണ്ട സമാധാനമായി ജീവിക്കാൻ അനുവദിച്ചാൽ മതിയെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു യുവതി പണം വലിച്ചെറിഞ്ഞത്.