bike-stund

ലക്‌നൗ: ഉത്തർപ്രദേശിലെ അയോദ്ധ്യയിലെ സരയൂ നദിയിൽ ഷർട്ടില്ലാതെ ബൈക്ക് ഓടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആളുകൾ കുളിക്കുന്നതിനിടയിലൂടെയാണ് യുവാവ് ബൈക്ക് ഓടിച്ചത്. സ്ഥലത്തുണ്ടായിരുന്ന ഒരാൾ എടുത്ത ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയോദ്ധ്യ പൊലീസ് യുവാവിനെതിരെ നടപടിയെടുത്തത്. സ്റ്റണ്ട് ബൈക്കിങ്, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കൽ, അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പുണ്യ നദിയായാണ് അയോദ്ധ്യയിലെ സരയൂ നദി കണക്കാക്കപ്പെടുന്നത്. രാജ്യത്തുടനീളമുള്ള നിരവധി വിനോദസഞ്ചാരികൾ നദിയിൽ കുളിക്കാനായി എത്താറുണ്ട്.