
കൊച്ചി: എസ്.യു.വികളുടെ 'ബിഗ് ഡാഡി" എന്ന വിശേഷണത്തോടെ മഹീന്ദ്ര അവതരിപ്പിക്കുന്ന പുത്തൻ സ്‌കോർപ്പിയോ-എൻ വിപണിയിലേക്ക്. മുപ്പതോളം നഗരങ്ങളിലായി ഈമാസം ആദ്യംമുതൽ ടെസ്‌റ്റ് ഡ്രൈവിംഗിന് സ്കോർപ്പിയോ-എൻ ഉപഭോക്താക്കൾക്ക് ലഭ്യമായിരുന്നു. ജൂലായ് 30ന് രാവിലെ 11 മുതൽ ഓൺലൈനിലും ഡീലർഷിപ്പുകളിലും ബുക്ക് ചെയ്യാം.
ഇസഡ് 2, ഇസഡ് 4, ഇസഡ് 6, ഇസഡ് 8, ഇസഡ് 8 എൽ., ഇസഡ് 8എൽ (6 എസ്) എന്നീ വേരിയന്റുകളാണുള്ളത്. ഇസഡ് 2ന് 11.99 ലക്ഷം രൂപയും ഇസഡ് 8എൽ പതിപ്പിന് 18.99 ലക്ഷം രൂപയുമാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില. ഇസഡ് 8എൽ (6 എസ്) പതിപ്പിന്റെ വില 21ന് അറിയാം.
One grand reveal, two days of action on and off the stage, multiple benchmarks set. That’s the All-New Scorpio-N for you. pic.twitter.com/MhEZ0my5mB
— Mahindra Scorpio (@MahindraScorpio) July 1, 2022
ഉപഭോക്താക്കളിൽ നിന്ന് വൻ പ്രതികരണം ലഭിക്കുന്ന സ്കോർപ്പിയോയുടെ ഈ പുത്തൻ അവതാരം ഡി-സെഗ്‌മെന്റ് എസ്.യു.വി ശ്രേണിയിൽ ടൊയോട്ട ഫോർച്യൂണറിനോടാകും പ്രധാനമായും ഏറ്റുമുട്ടുക. 2002ലാണ് സ്കോർപ്പിയോയുടെ ആദ്യ പതിപ്പ് മഹീന്ദ്ര വിപണിയിലിറക്കിയത്. തുടർന്നിങ്ങോട്ട് 20 വർഷക്കാലം ഏറ്റവും വില്പനയുള്ള മോഡലായി മഹീന്ദ്രയുടെ തലവര തന്നെ മാറ്റിയെഴുതിയ ചരിത്രവും സ്കോർപ്പിയോയ്ക്കുണ്ട്.