case-diary-

ന്യൂഡൽഹി : 16കാരിയെ തട്ടിക്കൊണ്ടു പോയ ശേഷം ഓടുന്ന കാറിൽ കൂട്ട ബലാത്‌സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്നുപേ‌ർ അറസ്റ്റിൽ. ഡൽഹിയിലെ വസന്ത് വിഹാറിൽ ജൂലായ് ആറിനാണ് നാടിനെ ഞെട്ടിച്ച സംഭവം. നടന്നത്. പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് പ്രതികൾ.

പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന പ്രതികൾ പെൺകുട്ടിയെ കാർ സവാരിക്ക് ക്ഷണിക്കുകയായിരുന്നു. പ്രതികൾ കുറച്ചു നേരം മാർക്കറ്റിൽ കറങ്ങിയ ശേഷം മഹിപാൽപൂരിലെ ഒരു കടയിലെത്തി മദ്യം വാങ്ങി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെൺകുട്ടിയെ ബലാത്‌സംഗം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോയും ഇവർ ചിത്രീകരിച്ചു. രണ്ടുദിവസത്തിന് ശേഷം പെൺകുട്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രി വഴി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിക്ക് ആന്തരികമായ പരിക്കുകളില്ലെന്ന് പൊലീസ് അറിയിച്ചു.