
നെടുമ്പാശ്ശേരി: യാത്രയ്ത്തിടെ യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് ഷാർജയിൽ നിന്നുള്ള വിമാനം നെടുമ്പാശ്ളേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. എയർ അറേബ്യയുടെ വിമാനമാണ് രാത്രി 7.29ന് ലാൻഡ് ചെയ്തത്.
ഷാർജയിൽനിന്നു 222 യാത്രക്കാരും ഏഴു ജീവനക്കാരുമായി പുറപ്പെട്ട എയർ അറേബ്യ ജി9 – 426 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതായി മനസിലായ പൈലറ്റ് ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു.
ഇതോടെ കൊച്ചി വിമാനത്താവളത്തിൽ വൈകിട്ട് 6.41നു ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 7.13നു ലാൻഡ് ചെയ്യേണ്ട വിമാനം 7.29നാണ് ലാൻഡ് ചെയ്യാനായത്.. വിമാനം റൺവേയിൽ നിന്നും മാറ്റി. 222 യാത്രക്കാരെയും ഏഴ് വിമാന ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. വിമാന സർവീസുകൾ സാധാരണ നിലയിലായതായും . യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.