
ആലപ്പുഴ: ബി.ജെ.പി മുല്ലയ്ക്കൽ മണ്ഡലം കളർകോട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പഴവീട് വാർഡിലെ തേജസ് നഗർ റോഡിൽ തെങ്ങ് നട്ട് പ്രതിഷേധിച്ചു. രണ്ട് മാസം മുമ്പ് പതിനഞ്ച് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച 500 മീറ്റർ റോഡാണ് കാൽ നടയാത്ര പോലും ദുരിതമാകുന്ന രീതിയിൽ തകർന്നത്. ബി.ജെ.പി മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ് ആർ.കണ്ണൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കളർകോട് ഏരിയ പ്രസിഡന്റ് എസ്.അജിത് അദ്ധ്യക്ഷത വഹിച്ചു. എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.മധു, ഐ.ടി സെൽ മണ്ഡലം കൺവീനർ വസന്ത ഗിരി, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിദ്യ കൃഷ്ണകുമാർ, സനീഷ് വാടയ്ക്കൽ, എസ്.ശശി, ആർ.മോഹൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.