kk

റിയാദ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രണ്ടുദിവസത്തെ സന്ദർശനത്തിന് സൗദി അറേബ്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യത്തെ സൗദി സന്ദർശനമാണ് ബൈഡന്റേത്. വെള്ളി വൈകിട്ട് ആറിന് ജിദ്ദയിലെ കിംഗ് അബ്‌ദുൾ അസീസ് വിമാനത്താവളത്തിൽ എത്തിയ ബൈഡനെ മക്ക ഗവർണർ ഖാലിജ് ബിൻ ഫൈസൽ, അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

തുടർന്ന് ജോ ബൈഡന്‍ ഇന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച ജിദ്ദയിൽ നടക്കുന്ന സൗദി-അമേരിക്കൻ, അറബ്-അമേരിക്കൻ, 43-ാമത് ജി.സി.സി ഉച്ചകോടികളിൽ ബൈഡൻ പങ്കെടുക്കും. ജി.സി.സി അംഗരാഷ്ട്രങ്ങൾക്ക് പുറമെ ജോർദാൻ, ഈജ്പിത്, ഇറാഖ് എന്നീ രാജ്യങ്ങളുടെ ഭരണത്തലവന്മാരും പങ്കെടുക്കുന്നുണ്ട്.