anjana

ഹരിപ്പാട്: വ്യത്യസ്തങ്ങളായ ഗിഫ്റ്റ് ബോക്സുകൾ നിർമ്മിച്ച് ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്‌സ്, ഏഷ്യ ബുക്ക് ഒഫ് റെക്കോർഡ്‌സ്, ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കോ‌ർഡ്‌സ് എന്നിവയിൽ ഇടം നേടി ചേപ്പാട് സ്വദേശി അഞ്ജന. ചേപ്പാട് പറമ്പിലേത്ത് വീട്ടിൽ അജയകുമാർ -ബിന്ദു ദമ്പതികളുടെ മകളാണ്.

ആദ്യ രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും തളരാതെ മുന്നേറിയാണ് അഞ്ജന റെക്കോർഡുകൾ തൂത്തുവാരിയത്. മൂന്ന് ദിവസം കൊണ്ട് തയ്യാറാക്കിയത് വ്യത്യസ്തങ്ങളായ 101 ഗിഫ്റ്റ് ബോക്സുകൾ. ഓരോ ബോക്സിലും ഏഴ് ചെറിയ ബോക്സുകളും അടങ്ങിയിട്ടുണ്ട്. അങ്ങനെ 101 ബോക്സുകളിലായി 707 ചെറിയ ബോക്സുകൾ അടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വർഷമായി ഗിഫ്റ്റ് ബോക്സുകളിലും ബോട്ടിൽ ആർട്ട്‌, മിനിയേച്ചർ ആർട്ട്‌ എന്നിവയിലും കഴിവ് തെളിയിച്ചു മുന്നേറുകയാണ് അഞ്ജന. 'ഡ്രീം മിഡിസൈൻസ് 2427" എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ കഴിവുകൾ പുറംലോകത്ത് എത്തിക്കുന്നത്. വീട്ടുകാരും കൂട്ടുകാരും പ്രചോദനവുമായി അഞ്ജനയുടെ ഒപ്പമുണ്ട്. ആലപ്പുഴ യു ഐ ടി യിൽ ആദ്യവർഷ എം കോം വിദ്യാർത്ഥിനിയാണ് അഞ്ജന. സഹോദരി: ആര്യ.