
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 20,038 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കേസുകൾ 4,37,10,027 ആയി ഉയർന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 1,39,073 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. ഒടുവിലായി 47 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,25,604 ആയി ഉയർന്നു.

47 മരണങ്ങളിൽ ഇരുപതും കേരളത്തിലാണ്. പശ്ചിമ ബംഗാളിൽ അഞ്ച് മരണങ്ങളും മഹാരാഷ്ട്രയിൽ നാല് മരണങ്ങളും രേഖപ്പെടുത്തി.
അതേസമയം, കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടെങ്കിലും രോഗമുക്തി നിരക്ക് 98.48 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.