ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് ഗായിക അമൃത സുരേഷ് മലയാളികൾക്ക് പ്രിയങ്കരിയായത്. അമൃതയുടെയും സഹോദരിയുടെയും 'അമൃതം ഗമയ' എന്ന സംഗീത ബാൻഡിനും ആരാധകരേറെയാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ കുടുംബ വിശേഷങ്ങളൊക്കെ ഗായിക പങ്കുവയ്ക്കാറുണ്ട്.

amrutha-suresh

അടുത്തിടെയാണ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ച് അമൃത സുരേഷ് വെളിപ്പെടുത്തിയത്. ഗോപി സുന്ദറുമായുള്ള ജീവിതത്തെക്കുറിച്ച് കൗമുദി മൂവിസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് ഗായികയിപ്പോൾ.


'സുഖമായിട്ടിരിക്കുന്നു. സന്തോഷമായിട്ടിരിക്കുന്നു. ലൈഫിൽ ഇപ്പോൾ മ്യൂസിക് ഉണ്ട്. ഞാനൊരു സംഗീത ഫാമിലിയിലാണ് ജനിച്ചതും വളർന്നതുമൊക്കെ. ഇപ്പോൾ തിരിച്ച് ഒരു മ്യൂസിക്കൽ ഫാമിലിയിലേക്ക് കേറിയൊരു ഫിലീംഗാണ്. രാവിലെ എഴുന്നേൽക്കുമ്പോഴായാലും, കേൾക്കുന്നതും, കാണുന്നതും, ട്രാവൽ ചെയ്യുമ്പോൾ സംസാരിക്കുന്നതൊക്കെ മ്യൂസിക്കിനെക്കുറിച്ചാണ്.'

പാട്ടുകൾ എനിക്ക് പറഞ്ഞുതരുന്നു. കറക്ട് ചെയ്ത് തരുന്നു. ഹെൽപ് ചെയ്യുന്നുണ്ട്. സമാധാനം ഉണ്ട്. എന്റെ കൂടെയുള്ളയാളും മ്യുസിഷനാണ്. നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. സംശയങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ അച്ഛനോട് ചോദിക്കുന്നത് പോലെ ചോദിക്കാം.'- അമൃത സുരേഷ് പറഞ്ഞു.