vikram-

സംവിധായകൻ പാ രഞ്‌ജിത്തിന്റെ പുതിയ ചിത്രത്തിൽ വിക്രം നായകനാകുന്നു. സ്റ്റുഡിയോ ഗ്രാനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. ജി.വി പ്രകാശ്കുമാർ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം കിഷോർ കുമാർ നിർവഹിച്ചിരിക്കും.

വിക്രമിന്റെ അറുപത്തിയൊന്നാം ചിത്രമാണിത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ (കെ.ജി.എഫ്) നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. എന്നാൽ സൂപ്പർഹിറ്റ് ചിത്രമായ കെ.ജി.എഫുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്ന് അണിയറപ്രവർത്തകർ പറയുന്നു.

അൻപറിവാണ് ചിത്രത്തിന്റെ സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. 'സര്‍പട്ട പരമ്പരൈക്ക്' ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൻ ബഡ്‌ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ത്രീഡി പതിപ്പും പുറത്തിറങ്ങുമെന്ന് നിർമാതാക്കൾ അറിയിച്ചു.