തങ്ങൾ പ്രണയത്തിലാണെന്ന് അടുത്തിടെയാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും ആരാധകരെ അറിയിച്ചത്. പ്രണയത്തെക്കുറിച്ചും അതിനുശേഷം സോഷ്യൽ മീഡിയയിലൂടെയുണ്ടാകുന്ന വിമർശനങ്ങളെക്കുറിച്ചും ആദ്യമായി കൗമുദി മൂവിസിലൂടെ മനസ് തുറന്നിരിക്കുകയാണ് ഗായികയിപ്പോൾ.

amrutha-suresh

തന്റെ ഏറ്റവും വലിയ ബലം ഫാമിലിയാണെന്നും തനിക്ക് മകൾ പാപ്പുവിനെ മാത്രമേ ബോധിപ്പിക്കേണ്ട ആവശ്യമുള്ളൂവെന്നും അമൃത പറയുന്നു. 'അവൾക്കറിയാത്തതായിട്ട് എന്റെ ലൈഫിൽ ഒന്നുമില്ല. ജനിച്ചപ്പോൾ തൊട്ടുള്ള കാര്യങ്ങളും, അമ്മയ്ക്ക് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കേണ്ടി വന്നതെന്നും പാപ്പുവിനറിയാം. പിന്നെ ഞാൻ ആരെ ബോധിപ്പിക്കാനാണ്.

പാപ്പു മമ്മിക്കൊരു ചെറിയ ലവ് ഉണ്ട്, പാപ്പുവിന് ഓക്കെയാണെങ്കിൽ... എന്ന് പാപ്പുവിന്റെയടുത്ത് പറഞ്ഞു. ഞങ്ങൾ രണ്ടുപേരും പാപ്പുവിന്റെയടുത്ത് പെർമിഷൻ ചോദിച്ചു. അതാണല്ലോ നമുക്ക് ഏറ്റവും വലുത്. അവൾ കംഫർട്ടബിൾ അല്ലാത്തൊരു തീരുമാനം ഞാൻ എടുക്കില്ല. അവൾ ഭയങ്കര കംഫർട്ടബിളാണ്. ഹാപ്പിയാണ്.'- അമൃത പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ വന്ന വിമർശനങ്ങളെക്കുറിച്ച് അമൃത തുറന്നുപറഞ്ഞു. 'കൂടുതലും മോശം കമന്റുകളാണ് വന്നത്. എന്റെ പേഴ്സണൽ ലൈഫിനെക്കുറിച്ച് ഇത്രയും നാളും ഞാൻ ഒന്നും തുറന്നുപറഞ്ഞിട്ടില്ല. അത് ഞാൻ ഒരിക്കലും പറയുന്നുമില്ല. ആരെയും വിഷമിപ്പിക്കാൻ താത്പര്യമില്ലാത്തതിനാൽ ആ സബ്ജക്ടിൽ നിന്ന് ഞാൻ മാറി നിൽക്കുകയാണ്. ആളുകൾക്ക് തോന്നുന്ന കാര്യങ്ങൾ പറയുകയാണ്. ഇതിനകത്ത് തൊണ്ണൂറ്റിയൊൻപത് ശതമാനവും ഫേക്ക് ആണ്. ഞാൻ കോടികൾ തട്ടിയെടുത്തെന്നൊക്കെയാണ് പറയുന്നത്.

കോടി കണക്ക് പറഞ്ഞ് കഴിഞ്ഞാൽ ഒരു പത്തിരുപത് കോടിയുണ്ട് എനിക്ക്. സത്യാവസ്ഥകൾ എന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും മോൾക്കുമറിയാം. സീറോയിൽ നിന്നാണ് ലൈഫ് റീസ്റ്റാർട്ട് ചെയ്തത്. അത് നാട്ടുകാർക്ക് ആർക്കും അറിയണ കാര്യമല്ല. അവർക്ക് തോന്നണത് പറയുകയാണ്. '-ഗായിക വ്യക്തമാക്കി.

'നമുക്ക് ഒരു ലൈഫേയുള്ളൂ. ഓരോ ദിവസം മുന്നോട്ട് പോകുമ്പോഴും മരണത്തോട് അടുത്തോണ്ടിരിക്കുകയാണ്. ഒന്നുകിൽ നമുക്ക് ജീവിച്ച് മരിക്കാം അല്ലെങ്കിൽ മരിച്ചുകൊണ്ട് ജീവിക്കാം. ജീവിച്ച് മരിക്കുന്നതല്ലേ നല്ലത്. സന്തോഷമായിരിക്കുക. സങ്കടങ്ങളും കുറ്റങ്ങളും വാരിയെടുത്ത് കുളമാക്കാതെ ഹാപ്പിയായി ജീവിക്കൂ.'- എന്നാണ് അമൃതയ്ക്ക് ആരാധകരോട് പറയാനുള്ളത്.

റാപ്പിഡ് ഫയർ റൗണ്ടിലും അമൃത മറുപടി നൽകി. ഡേറ്റ് ഒഫ് ബർത്ത്, പാപ്പുവിന്റെ ഡേറ്റ് ഒഫ് ബർത്തും അമ്മയെപ്പറ്റിയുമൊക്കെയാണ് ചോദിക്കുന്നത്. അമ്മ എന്നും ലവ് എന്നും കേൾക്കുമ്പോൾ ദൈവം എന്നാണ് അമൃത നൽകുന്ന മറുപടി. മാര്യേജ് എന്ന് കേൾക്കുമ്പോൾ എക്സ്പീരിയൻ എന്നും പാപ്പു എന്ന് കേൾക്കുമ്പോൾ എന്റെ ലോകമെന്നും ഗായിക പറഞ്ഞു.