കൊവിഡിൽ നിന്ന് പതിയെ മുക്തമായി വരുമ്പോഴാണ് വലിയ ഭിതി ഉയർത്തി മങ്കിപോക്സ് (കുരങ്ങുപനി) കടന്നുവരുന്നത്. ഇതുവരെ 20 ഓളം രാജ്യങ്ങളിലാണ് കുരങ്ങുപനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർഷങ്ങളായി ഇത് പടിഞ്ഞാറൻ ആഫ്രിക്കയിൽ മാത്രം ഒതുങ്ങിയിരുന്ന ഒരു രോഗമായിരുന്നു. എന്നാൽ ഇപ്പോൾ ഇത് മറ്റുള്ള രാജ്യങ്ങളിലേക്കും പടർന്നിരിക്കുന്നു. അതും വളരെ വേഗം. അന്താരാഷ്ട്ര യാത്രകൾക്ക് വലിയ വിലക്കുകൾ ഒന്നും ഇല്ലാത്തതിനാൽ ഈ രോഗം ഇനിയും മറ്റുള്ള രാജ്യങ്ങളിലേക്ക് പകരുമെന്ന് തന്നെയാണ് വിദഗ്ദ്ധർ കരുതുന്നത്. കുരങ്ങുപനിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മുകളിലുള്ള വിഡിയോയിൽ ഡോക്ടർ വിശദമായി പറയുന്നു.
