മിക്ക സ്ത്രീകളെയും അലട്ടുന്ന വലിയൊരു സൗന്ദര്യ പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഈ പ്രശ്നം അകറ്റാനുള്ള കിടിലൻ ടിപ്സ് വെളിപ്പെടുത്തിയിരിക്കുകയാണ് തിരുവനന്തപുരം തിരുമലയിലെ ഗ്രീൻ ലൈഫ് മേക്കോവർ സ്റ്റുഡിയോയുടെ ഉടമയും മേക്കപ്പ് ആർട്ടിസ്റ്റുമായ ദിവ്യ അരുൺ.

ഒരു ഫംഗ്ഷന് പോകുമ്പോഴും മറ്റും മുടിയില്ലെങ്കിൽ നമ്മുടെ കോൺഫിഡൻസിനെ ബാധിക്കും. ഇങ്ങനെയുള്ളവർക്ക് ഉപയോഗിക്കാൻ പറ്റുന്ന മാർഗമാണ് ഹെയർ എക്‌സ്റ്റെൻഷൻ. ഇത് രണ്ട് തരത്തിൽ ചെയ്യാം. നീളം കൂട്ടണമെങ്കിൽ അങ്ങനെയും കട്ടി കൂട്ടണമെങ്കിൽ അങ്ങനെയും ചെയ്യാം.
ഇതിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് ദിവ്യ പറയുന്നു. ഒറിജിനൽ ഹെയർ തന്നെയാണ് വയ്ക്കുന്നത്. ചുരുണ്ടമുടിയുള്ളവർക്കും നീളൻ മുടിയുള്ളവർക്കുമൊക്കെ ഈ രീതി പരീക്ഷിക്കാം. ഹെയറിന്റെ നീളവും, ടൈപ്പുമൊക്കെ അനുസരിച്ച് പൈസയും വ്യത്യസ്തമാണെന്ന് ദിവ്യ വ്യക്തമാക്കി.