
കോഴിക്കോട്: കോഴിക്കോട് കനത്ത മഴയിൽ പലയിടത്തും വൻ നാശനഷ്‌ടങ്ങൾ. മാവൂരിൽ വിവാഹ സൽക്കാരം നടന്ന ഓഡിറ്റോറിയത്തിലേക്ക് മഴ വെളളം ഇരച്ചുകയറിതോടെ വിവാഹത്തിനായി തയ്യാറാക്കിയ ഭക്ഷണം നശിച്ചു.
മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണാണ് വെളളം ഒഴുകിയെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. മതിൽ ഇടിഞ്ഞ് വീണതോടെ കൺവഷണൻ സെൻ്ററിലെ അടുക്കളയിലേക്ക് കല്ലു മണ്ണും ഒലിച്ചെത്തുകയായിരുന്നു. മാവൂർ പുളിക്കണ്ടി സ്വദേശിയുടെ വിവാഹ ചടങ്ങുകൾ നടന്ന് കൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. അടുക്കളയിലും ഭക്ഷണം വിളുമ്പുന്ന ഹാളിലും വെള്ളം കയറി.
അതേസമയം, കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. വരും മണിക്കൂറിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് മഴ ശക്തമായി തുടരാൻ കാരണം. അടുത്ത ദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നും പ്രവചനമുണ്ട്.