മാളവിക ശ്രീനാഥ് നായിക

nivin

നി​വി​ൻ​ ​പോ​ളി​യെ​ ​ നാ​യ​ക​നാ​ക്കി​ ​റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന ​ ​ചി​ത്ര​ത്തിന് സാറ്റർഡേ നൈറ്റ്സ് എന്നു പേരിട്ടു.അകാലത്തിൽ വിടപറഞ്ഞ ​ പ്രതാപ് പോത്തൻ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് . മാ​ള​വി​ക​ ​ശ്രീ​നാ​ഥ് ​ആണ് നിവിന്റെ നാ​യി​ക.​ ​മോ​ഡ​ലും​ ​ന​ർ​ത്ത​കി​യു​മാ​യ​ ​മാ​ള​വി​ക​ ​ശ്രീ​നാ​ഥ് ​ജോ​ജു​ ​ജോ​ർ​ജ് ​ചി​ത്രം​ ​മ​ധു​ര​ത്തി​ൽ​ ​നീ​തു​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ചു​ ​ശ്ര​ദ്ധേ​യ​ ​അ​ഭി​ന​യം​ ​കാ​ഴ്ച​വ​ച്ചി​രു​ന്നു.​ ​സി​ജു​ ​വി​ത്സ​ൻ,​ ​സൈ​ജു​ ​കു​റു​പ്പ്,​ ​അ​ജു​ ​വ​ർ​ഗീ​സ്,​ ​സാ​നി​യ​ ​അ​യ്യ​പ്പ​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ. കാ​യം​കു​ളം​ ​കൊ​ച്ചു​ണ്ണി​ക്കു​ശേ​ഷം​ ​നി​വി​ൻ​ ​പോ​ളി​യും​ ​റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂ​സും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം എന്നതാണ് മറ്റൊരു പ്രത്യേകത. ന​വീ​ൻ​ ​ഭാ​സ്‌​ക​റാ​ണ് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ത്.​ ​ആ​ർ.​ ​ദി​വാ​ക​ർ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സം​ഗീ​തം​ ​ജേ​ക്സ് ​ബി​ജോ​യ്,​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​നോ​ബി​ൾ​ ​ജേ​ക്ക​ബ്,​ ​മേ​ക്ക​പ്പ് ​സ​ജി​ ​കൊ​ര​ട്ടി,​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​മാ​ർ,​ ​കെ.​സി.​ര​വി,​ ​ദി​നേ​ശ് ​മേ​നോ​ൻ,​ ​പി.​ആ​ർ.​ഒ​ ​എ.​എ​സ്.​ ​ദി​നേ​ശ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ.​അ​തേ​സ​മ​യം​ ​എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യർ ആണ് റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​നി​വി​ൻ​ ​പോ​ളി​ ​ചി​ത്രം.ജൂലായ് 21ന് ചിത്രം റിലീസ് ചെയ്യും. ​മൂ​ന്നു​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തു​ന്ന​ ​നി​വി​ൻ​ ​പോ​ളി​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​ഇടവേളക്കുശേഷം നിവിൻ പോളിയും ആസിഫ് അലിയും മഹാവീര്യറിലൂടെ ഒരുമിക്കുന്നു . പേ​ര​ൻ​പി​നു​ശേ​ഷം​ ​റാം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​നി​വി​ൻ​ ​പോ​ളി​ ​ചി​ത്രവും ​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ക​യാ​ണ്.​ ​അ​ഞ്ജ​ലി​ ​ആ​ണ് ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക.​സൂ​രി​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.