
2022 ജൂലായ് 17 -1197 കർക്കടകം 1 - ഞായറാഴ്ച. (മദ്ധ്യാഹ്ന ശേഷം 1 മണി 24 മിനിറ്റ് 34 സെക്കന്റ് വരെ ചതയം നക്ഷത്രം. ശേഷം പൂരുരുട്ടാതി നക്ഷത്രം)
അശ്വതി: സ്ത്രീകള്‍ മുഖേന സന്തോഷം ലഭിക്കാൻ സാദ്ധ്യതയുണ്ട്, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, പണമിടപാടുകളിൽ നേട്ടങ്ങൾ കൈവരിക്കും, അന്യദേശ വാസം ഗുണം ചെയ്യും, രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
ഭരണി: പ്രണയസാഫല്യം, കൂര്‍മ്മ ബുദ്ധി, നൂതന പദ്ധതികള്‍ നടപ്പാക്കും,ഭൂമി ലാഭം, കൃഷിയിലൂടെ നേട്ടം, ധന ലാഭം, ജനപ്രീതിയും അംഗീകാരവും,എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, സഹോദരങ്ങളും ബന്ധുക്കളും സഹായിക്കും.
കാര്‍ത്തിക: അനുകൂലമായ വിവാഹ ബന്ധം കിട്ടും, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, അധികാരികളുടെ പ്രീതി കുടുംബസുഖം,തൊഴിലില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം.
രോഹിണി: എതിര്‍ക്കുന്നവരെ കീഴ്‌പ്പെടുത്തും, ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കും, കുടുംബ കാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, സാമ്പത്തിക കാര്യങ്ങളില്‍ സമാധാനം, പ്രയത്‌നത്തിനു തക്ക പ്രതിഫലം കിട്ടും.
മകയിരം: ശത്രുവിന്‍മേല്‍ വിജയം, ദാമ്പത്യ സുഖം, സംസാരിച്ച് മറ്റുള്ളവരെ വശത്താക്കും, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും, ആഗ്രഹ സാഫല്യം നേടാൻ സാധിക്കുന്നതാണ്, ബുദ്ധിപരമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും.
തിരുവാതിര: ആത്മവിശ്വാസം കൂടും, കാര്യങ്ങള്‍ അനുകൂലമാകും, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, ആചാര മര്യാദകള്‍ പാലിക്കും, ആനുകൂല്യങ്ങള്‍ ലഭിക്കും, സ്ത്രീകള്‍ മൂലം അംഗീകാരം ലഭിക്കും, സുഖാനുഭവങ്ങൾ.
പുണര്‍തം: ചിട്ടി ബാങ്ക് എന്നിവ മുഖേന പ്രയാസങ്ങള്‍, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും, എതിർ ലിംഗത്തിൽ പെട്ടവരോട് പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നില്‍ക്കും.
പൂയം: സ്ത്രീകളെ വിശ്വസിക്കരുത്, ദുര്‍വാശി മൂലം ദുരിതത്തിലാഴ്ത്തുന്ന സാഹചര്യം വന്നു ചേരും, വാക്കുകള്‍ പ്രയോഗിക്കുന്നത് വളരെ സൂക്ഷിച്ചു വേണം, പങ്ക് കച്ചവടത്തില്‍ നഷ്ടം, ഭൂമിവില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും, സംസാരം വളരെ നിയന്ത്രിക്കണം.
ആയില്യം: കാര്യങ്ങള്‍ ബുദ്ധിപരമായി വിശകലനം ചെയ്തു നോക്കി മാത്രം തീരുമാനങ്ങള്‍ എടുക്കണം, സന്താനങ്ങള്‍ മൂലം കഷ്ടപ്പാടുകൾ, ശത്രു ദോഷം, അന്യ സ്ത്രീകൾ മുഖേന പ്രയാസങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, ചിന്തയിലുണ്ടാകുന്ന സംഗതികള്‍ പ്രായോഗികമാക്കാന്‍ നന്നേ ബുദ്ധിമുട്ടും.
മകം: സ്വഗൃഹത്തിൽ നിന്നും മാറി നില്‍കേണ്ട അവസ്ഥ സംജാതമാകും, രോഗം മൂലം കഷ്ടതകള്‍, സുഹൃത്തുക്കള്‍ മുഖേന ധനനഷ്ട്ടം,ശാരീരികമായി അസ്വസ്ഥതകള്‍, സഹായിച്ചവർ ഉപകരിക്കില്ല, വിദേശ വാസം ഗുണപ്രദം, വ്യാപാര കാര്യങ്ങളില്‍ പുരോഗതി.ദുരിതങ്ങള്‍, കഷ്ടപ്പാടുകൾ.
പൂരം: അപരിചിതരുമായി പാര്‍ട്ടി കൂടരുത്, അസമയത്തുള്ള യാത്ര ഒഴിവാക്കണം. ചിട്ടി ബാങ്ക് എന്നിവ മുഖേന പ്രയാസങ്ങൾ, ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും, പ്രവര്‍ത്തികളും, ആരോഗ്യപരമായി കരുതല്‍ വേണം.
ഉത്രം: യാത്രയില്‍ ഗുണം, കുടുംബസുഖം, സായാഹ്നം വരെ കാര്യങ്ങള്‍ പ്രതികൂലം ശേഷം സന്തോഷം, നയപൂര്‍വ്വം പെരുമാറും, സ്വാശ്രയശീലം,മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും, വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും, തൊഴിലില്‍ ഉയർച്ചയുണ്ടാകും.
അത്തം: പുതിയ സുഹൃത്തുക്കളെ ലഭിക്കും, സായാഹ്നം വരെ കാര്യങ്ങള്‍ ഏറെക്കുറെ അനുകൂലം പിന്നീട് വിഷമതകള്‍, സന്താനങ്ങൾക്ക് നിലനിന്നിരുന്ന രോഗാവസ്ഥയ്ക്ക് ശാന്തികിട്ടും, മാനസികവും ശാരീരികവുമായി സുഖാനുഭവങ്ങള്‍.
ചിത്തിര: ദാന ധര്‍മ്മ ങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കും, രേഖകളില്‍ ഒന്നും ഒപ്പുവച്ചു കൊടുക്കരുത്, യാത്രയും ഒഴിവാക്കുക, ജാമ്യം നില്‍ക്കുന്നത് മൂലം വിഷമതകള്‍, വാക്കുതർക്കങ്ങൾ പരിഹരിക്കുക .
ചോതി : രഹസ്യം സൂക്ഷിക്കാന്‍ സാധിക്കില്ല, ഭര്‍തൃഗുണം ലഭിക്കും, നാല്‍ക്കാലി മുഖേന സാമ്പത്തിക നേട്ടം, ബന്ധു ഗുണം, ഭാര്യാഗുണം, ഇഷ്ടഭക്ഷണം ലഭിക്കും.
വിശാഖം: കാര്‍ഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടം,ഇന്റര്‍വ്യൂകളില്‍ വിജയം,കലാബോധം, സംഗീത താല്‍പ്പര്യം, ഏല്ലാ ഭാഗത്ത് നിന്നും നല്ല സഹായം. ഇടപാടുകളില്‍ വിജയം, സ്നേഹിതര്‍ സഹായിക്കും.
അനിഴം: കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും. ആത്മവിശ്വാസം കൂടും, കാര്യങ്ങള്‍ അനുകൂലമാകും, ദാമ്പത്യ ജീവിതം സമാധാന പൂര്‍ണ്ണമാകും, പ്രയത്നം സഫലമാകും.
കേട്ട: ബന്ധുജനങ്ങളെ കണ്ടു മുട്ടും, വിദേശത്ത് നിന്നും ശുഭ വാര്‍ത്തകള്‍ കേൾക്കും, സന്താനങ്ങള്‍ മൂലം സന്തോഷംകിട്ടും, കലാമത്സരങ്ങളില്‍ വിജയം, ബന്ധുക്കള്‍ ശത്രുക്കളാകും.
മൂലം: മറ്റുള്ളവരെ വശീകരിക്കാനും കാര്യങ്ങള്‍ അനുകൂലമാക്കാനും പെട്ടെന്ന് സാധിക്കും , മന:പ്രയാസങ്ങള്‍ക്ക് കുറവനുഭപ്പെടും, വിദേശജോലി, കുടുംബത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകും.
പൂരാടം: ശത്രു ദോഷം, രോഗങ്ങള്‍ കൊണ്ട് ധനച്ചെലവ്, ഉപദേശം സ്വീകരിച്ചതിനു ശേഷം മാത്രം തീരുമാനമെടുക്കുക, പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത, ആപത്സന്ധി, മുന്‍കോപം, ദുരാഗ്രഹം.
ഉത്രാടം: കളത്രദുഃഖം, പരിശ്രമങ്ങള്‍ക്ക് അനുകൂലമായ ഫലം കിട്ടില്ല, ധനച്ചെലവ്, മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, ആരോഗ്യപരമായി കരുതല്‍ വേണം, മാനഹാനിയുണ്ടാകും.
തിരുവോണം: വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുക. അനുകൂലിച്ചു നിന്നവര്‍ ശത്രുക്കള്‍ ആകും,കുടുംബ കലഹം ഉണ്ടാകാതെ നോക്കണം, തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കും, അന്യദേശവാസം.
അവിട്ടം: കുടുംബത്തില്‍ കലഹം ഉണ്ടാകും, ഗൃഹത്തില്‍ ചില അസ്വസ്ഥതകള്‍,വീടുവിട്ടു താമസിക്കേണ്ടി വരും,കള്ളം പറയേണ്ടുന്ന അവസ്ഥ വന്നു ചേരും.
ചതയം: ഇഷ്ടമല്ലാത്തവരുമായി സഹകരിക്കേണ്ടി വരും, തടസങ്ങള്‍ നേരിടും, സ്വന്തം നേട്ടം ലാക്കാക്കി പലരും അടുത്തുകൂടി ചതിക്കാന്‍ നോക്കും.
പൂരുരുട്ടാതി: അനുകൂലമായ സന്ദേശങ്ങള്‍ ലഭിക്കും, സന്താന ഗുണം,ക്രയവിക്രയങ്ങള്‍ നടത്തും, പ്രതീക്ഷിച്ചിരിക്കുന്ന അംഗീകാരം കിട്ടും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും .
ഉതൃട്ടാതി: ധനാഗമനത്തിനു സാദ്ധ്യത. രോഗങ്ങള്‍ക്ക് ശാന്തി കിട്ടും, എഴുത്തുകാര്‍ക്ക് പേരും പെരുമയും കിട്ടും, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും, ജീവിതത്തില്‍ ഗുണപ്രദമായ പരിവർത്തനങ്ങൾ ഉണ്ടാകും .
രേവതി: ശത്രു ജയം, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും, അലങ്കാരങ്ങള്‍ക്കും മറ്റും പണം ചെലവാക്കും, ദൂര യാത്രകളില്‍ നേട്ടം, പങ്കാളി മുഖേന നേട്ടം.