p-v-sindhu

പി.വി സിന്ധു Vs വാംഗ് ഷിയി

10.30 a.m

സ്പോർട്സ് 18 ചാനലിൽ ലൈവ്,ജിയോ ടിവിയിൽ ലൈവ് സ്ട്രീമിംഗ്

സിംഗപ്പുർ: ഇന്ന് രാവിലെ ഇന്ത്യൻ സമയം 10.30നാണ് സിംഗപ്പുർ ഓപ്പൺ സൂപ്പർ 500 സീരിസ് ബാഡ്മിന്റൺ ടൂർണമെന്റിൽ പി.വി.സിന്ധുവും ചൈനീസ് താരം വാംഗ് ഷിയിയും തമ്മിലുള്ള ഫൈനൽ. ഇന്നലെ നടന്ന സെമി ഫൈനലിൽ ജപ്പാന്റെ സയീന കവകാമിയെ തകർത്താണ് സിന്ധു കലാശപ്പോരിന് യോഗ്യത നേടിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ സെമിവിജയം. വെറും 32 മിനിട്ട് കൊണ്ടാണ് സിന്ധു ഫൈനൽ ബർത്ത് നേടിയത്. സ്‌കോർ: 21-15, 21-7.

ആദ്യ ഗെയിമിൽ മാത്രമാണ് അൽപ്പമെങ്കിലും മികച്ച പോരാട്ടം കണ്ടത്. രണ്ടാം ഗെയിമിൽ മത്സരം തീർത്തും ഏകപക്ഷീയമായി. എതിരാളിയെ നിലം തൊടാനനുവദിക്കാതെ സിന്ധു വരിഞ്ഞുമുറുക്കുകയായിരുന്നു.

സിന്ധുവിനെ ഇതുവരെ ഒരു മത്സരത്തിലും തോൽപ്പിച്ചിട്ടില്ലാത്ത താരമാണ് വാംഗ് ഷിയി. ഇന്നലെ നടന്ന രണ്ടാം സെമിയിൽ ചൈനീസ് താരം അയോ ഒഹാരിയെ 21-14,21-14ന് തോൽപ്പിച്ചാണ് വാംഗ് ഷിയി ഫൈനലിലെത്തിയത്.ക്വാർട്ടറിൽ ഇന്ത്യൻ താരം സൈന നെഹ്‌വാളിനെ ഒഹാരി തോൽപ്പിച്ചിരുന്നു.

ഇതാദ്യമായാണ് സിന്ധു സിംഗപ്പുർ ഓപ്പൺ ബാഡ്മിന്റണിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. 2019ൽ സെമിയിലെത്തിയതാണ് ഇതിനുമുൻപുള്ള സിംഗപ്പുർ ഓപ്പണിലെ താരത്തിന്റെ മികച്ച പ്രകടനം.