അരനൂറ്റാണ്ട് പിന്നിടുന്ന ചലച്ചിത്ര യാത്രയിൽ സംവിധായകൻ കെ.പി കുമാരന് ജെ.സി ഡാനിയേൽ പുരസ്കാരം

k-p

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര​സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി കുമാരന്. അതിഥി മുതൽ ഗ്രാമവൃക്ഷത്തിലെ കുയിൽ വരെ ആണ് കെ.പി കുമാരന്റെ സംവിധാനയാത്രയിൽ പിറന്ന ചിത്രങ്ങൾ. ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പുരസ്കാരം ആശാന് സമർപ്പിക്കുന്നുവെന്നും കെ പി കുമാരൻ പറഞ്ഞു. മലയാള സിനിമയിൽ ന​വീ​ന​ ​ഭാ​വു​ക​ത്വ​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ച്ച​ ​ച​ല​ച്ചി​ത്ര​കാ​ര​ൻ​മാ​രി​ൽ​ ​ഒ​രാ​ളാ​ണ് ​കെ.​പി.​കു​മാ​ര​ൻ.അ​ടൂ​രി​ന്റെ​ ​സ്വ​യം​വ​രം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സ​ഹ​ര​ച​യി​താ​വാ​യാ​ണ് ​ച​ല​ച്ചി​ത്ര​ ​രം​ഗ​ത്തെ​ത്തു​ന്ന​ത്.​ ​അ​തി​ഥി,​ ​തോ​റ്റം,​ ​രു​ഗ്മി​ണി,​ നേരം പുലരുമ്പോൾ ആ​കാ​ശ​ ​ഗോ​പു​രം​ ​തു​ട​ങ്ങി​ ​പ​ത്തി​ലധി​കം ​ ​ചി​ത്ര​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ ​നീ​ണ്ട​ ​സി​നി​മാ​ജീ​വി​ത​ത്തി​ൽ​ ​നി​ന്നും​ ​പി​റ​വി​യെ​ടു​ത്ത​ത്.​
ക​ണ്ണൂ​ർ​ ​ജി​ല്ല​യി​ലെ​ ​കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത് ​ ​പാ​ട്യം​ ​പ​ത്താ​യ​ക്കു​ന്ന് ​സ്വ​ദേ​ശി​യാ​യ​ ​കു​മാ​ര​ൻ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​വ​ട്ടി​യൂ​ർ​ക്കാ​വി​ലാ​ണ് ​താ​മ​സി​ക്കു​ന്ന​ത്.​ ​പ്രാ​യം​ 82​ ​ക​ഴി​ഞ്ഞെ​ങ്കി​ലും​ ​മ​ന​സി​ൽ​ ​നി​റ​യെ​ ​ഇ​നി​യും​ ​ഒ​രു​ ​പാ​ട് ​സി​നി​മ​ക​ളു​ണ്ട്.​ ​എ​ങ്കി​ലും​ ​ഇ​നി​ ​ആ​ ​വ​ഴി​ക്ക് ​പോ​കാ​ൻ​ ​അ​ദ്ദേ​ഹം​ ​ത​യ്യാ​റ​ല്ല.​ ​ഒ​രു​ ​വ്യാ​ഴ​വ​ട്ട​ക്കാ​ല​ത്തി​നു​ ​ശേ​ഷം​ ​പു​റ​ത്തി​റ​ങ്ങു​ന്ന​ ​ഗ്രാ​മ​വൃ​ക്ഷ​ത്തി​ലെ​ ​കു​യി​ൽ​ ​ത​ന്റെ​ ​അ​വ​സാ​ന​ത്തെ​ ​സി​നി​മ​യാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​പ്ര​ഖ്യാ​പിച്ചിരുന്നു. കെ.പി കുമാരൻ സംസാരിച്ചപ്പോൾ.

''ഇ​നി​ ​സി​നി​മ​ ​ചെ​യ്യി​ല്ലെ​ന്ന് ​തീ​രു​മാ​നി​ച്ചു​ ​.​ ​പ​ണ​മോ​ ​പ്ര​ശ​സ്തി​യോ​ ​ഒ​ന്നും​ ​പ്ര​തീ​ക്ഷി​ച്ച​ല്ല​ ​ഞാ​ന​ട​ങ്ങു​ന്ന​ ​ത​ല​മു​റ​ ​അ​ര​ ​നൂ​റ്റാ​ണ്ട് ​മു​മ്പ് ​സി​നി​മ​യി​ലേ​ക്കി​റ​ങ്ങി​യ​ത്.​ ​സ​മൂ​ഹ​ത്തി​നു​ ​വേ​ണ്ടി​ ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്യു​ക​യെ​ന്ന​ ​ഉ​ദ്ദേ​ശം​ ​മാ​ത്ര​മാ​ണ് ​അ​ന്നു​ണ്ടാ​യി​രു​ന്ന​ത്.​ ​അ​ങ്ങ​നെ​ ​കു​റ​ച്ച് ​ന​ല്ല​ ​സി​നി​മ​ക​ൾ​ ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞു​വെ​ന്നാ​ണ് ​വി​ശ്വാ​സം.​ 82​-ാ​ം​ ​വ​യസി​​ലും​ ​സി​നി​മ​യോ​ട് ​അ​ട​ങ്ങാ​ത്ത​ ​അ​ഭി​നി​വേ​ശ​മു​ണ്ട്.​ ​അ​തു​കൊ​ണ്ട് ​ലോ​കം​ ​ആ​ദ​രി​ക്കു​ന്ന​ ​മ​ഹാ​ക​വി​യാ​യ​ ​കു​മാ​ര​നാ​ശാ​ന്റെ​ ​ജീ​വി​തം​ ​സി​നി​മ​യാ​ക്കാ​ൻ​ ​ഇ​റ​ങ്ങി​ത്തി​രി​ച്ച​ത്.കു​മാ​ര​ൻ​ ​എ​ന്ന​ ​സി​നിമാ​ക്കാ​ര​നെ​ ​പു​തു​ത​ല​മു​റ​യി​ലെ ച​ല​ച്ചി​ത്ര​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അ​ത്ര​ ​പ​രി​ച​യം​ ​കാ​ണി​ല്ല.​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​സി​നി​മ​യു​മാ​യി​ ​ഇ​റ​ങ്ങു​മ്പോ​ൾ​ ​എ​ത്ര​ ​പേ​ർ​ ​സ​ഹ​ക​രി​ക്കു​മെ​ന്ന് ​എ​നി​ക്ക് ​ത​ന്നെ​ ​ന​ല്ല​ ​നി​ശ്ച​യ​മു​ണ്ടാ​യി​രു​ന്നു.​ ​എ​ങ്കി​ലും​ ​ഞാ​ൻ​ ​പി​റ​കോ​ട്ട് ​പോ​യി​ല്ല.​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ മ​നസി​ൽ​ ​ആ​ഗ്ര​ഹി​ച്ച​താ​ണ്.​ ​കു​മാ​ര​നാ​ശാ​ന്റെ​ ​ജീ​വി​തം​ ​സി​നി​മ​യാ​ക്ക​ണ​മെ​ന്ന​ത്.
കു​ടും​ബ​ത്തി​ന്റെ​ ​സ​മ്പാ​ദ്യ​ത്തി​ന്റെ​ ​വ​ലി​യൊ​രു​ ​ഭാ​ഗം​ ​ഇ​തി​നാ​യി​ ​ചെ​ല​വ​ഴി​ച്ചു.​ ​തി​ക​യാ​തെ​ ​വ​ന്ന​പ്പോ​ൾ​ ​ഭാ​ര്യ​യു​ടെ​ ​പെ​ൻ​ഷ​ൻ​ ​നി​ക്ഷേ​പ​വും​ ​ഇ​തി​ലേ​ക്ക് ​വ​ക​മാ​റ്റി.​ ​മ​ക്ക​ളെ​ ​കൊ​ണ്ട് ​വാ​യ്പ​യും​ ​എ​ടു​പ്പി​ച്ചു.​ ​എ​ല്ലാം​ ​കൂ​ടി​ ​ചേ​ർ​ത്താ​ണ് ​ഗ്രാ​മ​വൃ​ക്ഷ​ത്തി​ലെ​ ​കു​യി​ൽ​ ​എ​ന്ന​ ​ചി​ത്രം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​ഇ​ത് ​എ​ന്റെ​ ​മാ​സ്റ്റ​ർ​പീ​സ് ​സി​നി​മ​യാ​യി​രി​ക്കും.കു​മാ​ര​നാ​ശാ​ന്റെ​ ​കാ​വ്യ​ജീ​വി​ത​ത്തി​ലെ​ ​വ​ലി​യ​ ​വ​ഴി​ത്തി​രി​വാ​ണ് ​ഗ്രാ​മ​വൃ​ക്ഷ​ത്തി​ലെ​ ​കു​യി​ൽ​ ​എ​ന്ന​ ​കാ​വ്യം.​ ​
പ്ര​മു​ഖ​ ​ക​ർ​ണാ​ട​ക​ ​സം​ഗീ​ത​ജ്ഞ​നും​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ശ്രീ​വ​ത്സ​ൻ​ ​ജെ.​ ​മേ​നോ​ൻ​ ​ആ​ണ് ​കു​മാ​ര​നാ​ശ​നാ​യി​ ​വേ​ഷ​മി​ടു​ന്ന​ത്.​ ​സി​നി​മ​യു​ടെ​ ​സം​ഗീ​ത​ ​സം​വി​ധാ​ന​വും​ ​ഇ​ദ്ദേ​ഹം​ ​ത​ന്നെ.​ ​ക​വി​ത​ക​ളും​ ​ആ​ല​പി​ച്ചി​ട്ടു​ണ്ട്.​ഭാ​ര്യ​ ​ഭാ​നു​മ​തി​യെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​ഗാ​ർ​ഗി​ ​ആ​ന​ന്ദ്.​'' കെ.പി കുമാരൻ പറഞ്ഞു.