യുക്രെയിനിലെ റഷ്യന്‍ അധിനിവേശം ശക്തമായി തുടരുന്നതിനിടെ 604 അടി നീളമുള്ള ഓസ്‌കാര്‍ ക്ലാസിലുള്ള കൂറ്റന്‍ അന്തര്‍ വാഹിനിയായ ' ബെല്‍ഗൊറോഡി 'നെ തങ്ങളുടെ നാവിക സേനയ്ക്ക് കൈമാറി റഷ്യ. വെള്ളിയാഴ്ച ആണ് ബെല്‍ഗൊ റോഡിനെ കമ്മിഷന്‍ ചെയ്തത്. ഗവേഷണങ്ങള്‍ക്കും ശാസ്ത്ര പര്യവേഷണങ്ങള്‍ക്കും വേണ്ടിയാണ് ബെല്‍ഗൊ റോഡിനെ ഉപയോഗിക്കാന്‍ പോവുകയെന്നാണ് കമാന്‍ഡര്‍ ഇന്‍ ചീഫായ നിക്കോലെയ് ടെവ്‌മെനോവ് പറഞ്ഞത്.

nuclear-submarine

ബെല്‍ഗൊറോഡിന്റെ പ്രവര്‍ത്തന ചുമതല റഷ്യന്‍ നേവിയ്ക്കാണെങ്കിലും ബെല്‍ഗൊറോഡിന്റെ ഓരോ ധൗത്യത്തിന്റെയും നിയന്ത്രണം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ കൈകളിലായിരിക്കും.