ശ്രീലങ്കയിലെ ഭരണക്രമത്തിലെ അസ്ഥിരത ഇല്ലാതാക്കാന്‍ ഇടപെടാന്‍ ഒരുങ്ങി അമേരിക്ക. നിലവിലെ ഭരണകൂടത്തിനെ പുന:സ്ഥാപിക്കുന്നതിലും ദീര്‍ഘകാലം ശ്രീലങ്ക യില്‍ നടപ്പാക്കേണ്ട സാമ്ബത്തിക ഭരണ നയങ്ങളും സമര്‍പ്പിക്കാനാണ് അമേരിക്ക നിര്‍ദ്ദേശിച്ചി രിക്കുന്നത്.

ശ്രീലങ്കയിലെ കലാപത്തിനെ തുടര്‍ന്ന പ്രസിഡന്റ് ഗൊതബയ രജപക്‌സെ രക്ഷപെട്ടതും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവെച്ചതിനും ശേഷമുള്ള ഭരണകൂട നയം വ്യക്തമാക്കണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.