kk

കണ്ണൂര്‍: തലശ്ശേരിയിൽ ദമ്പതികൾക്കെതിരായ സദാചാര ആക്രമണതേത്ൽ പൊലീസിന് ക്ലീൻ ചിറ്റ് നൽകി അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോർട്ട്. സ്റ്റേഷനിലെ സിസിടിവിയിൽ പൊലീസ് പ്രത്യുഷിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളില്ലെന്ന് എ.സി.പി ഇളങ്കോയുടെ റിപ്പോർട്ടിൽ പറയുന്നു. മേഘയെ അറസ്റ്റ് ചെയ്യുമ്പോൾ വനിതാ പൊലീസ് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

പ്രത്യുഷിന് പരിക്കേറ്റത് കസ്റ്റഡിയിൽ എടുക്കുമ്പോഴുള്ള സമയത്തെ പിടിവലിയിലാണ്. പ്രത്യുഷിനെ പൊലീസ് മർദിച്ചിട്ടില്ലെന്നും കമ്മിഷണര്‍ പറഞ്ഞു.മേഘ പൊലീസിനെ ആക്രമിച്ചു എന്ന വകുപ്പ് കുറ്റപത്രം കൊടുക്കുന്ന സമയത്ത് പുനഃപരിശോധിക്കാം. ആക്രമിച്ചില്ല എന്നാണെങ്കിൽ ആ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നൽകും . കഞ്ചാവ് വിൽക്കാൻ വന്നവരാണോ ഇവർ എന്ന സംശയം പൊലീസിനുണ്ടായിരുന്നു. നേരത്തെ കഞ്ചാവ് വിൽക്കുന്ന സമയത്ത് നേരത്തെ അവിടെ ദമ്പതിമാരെ പിടികൂടിയിട്ടുണ്ട് എന്നും കമ്മിഷണര്‍ പറഞ്ഞു.

കടൽപ്പാലം കാണാനെത്തിയ ദമ്പതിമാരെ പൊലീസ് ആക്രമിച്ചു എന്നായിരുന്നു പരാതി. പൊലീസിനോട് ചോദ്യങ്ങൾ ചോദിച്ചതിന് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും സിസിടിവി ഇല്ലാത്ത സ്ഥലത്ത് നിറുത്തി മർദ്ദിക്കുകയായിരുന്നുവെന്നും പ്രത്യുഷ് നൽകിയ പരാതിയിൽ പറയുന്നു. ഈ മാസം അഞ്ചിന് രാച്രി 11 മണിക്ക് തലശ്ശേരി കടൽപ്പാലം കാണാനെത്തിയ സമയത്താണ് ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തത്. ലശ്ശേരി സ്റ്റേഷനിലെ സി.ഐ ബിജു, എസ്‌.ഐ മനു എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പൊലീസിനെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്ന് കാണിച്ചാണ് ഇവര്‍ക്കെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്