
ന്യൂഡൽഹി: ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകർ എൻ.ഡി.എ സ്ഥാനാർത്ഥിയാകും. നിലവിൽ പശ്ചിമബംഗാൾ ഗവർണറാണ്. ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗമാണ് തീരുമാനമെടുത്തത്. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. രാജസ്ഥാൻ സ്വദേശിയായ ജഗ്‌ദീപ് ധൻകർ സുപ്രീംകോടതി അഭിഭാഷകനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജഗ്‌ദീപ് ധൻകർ ഇന്ന് കൂടിക്കാഴ്‌ച നടത്തിയിരുന്നു.
അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും കോൺഗ്രസിന് സ്വന്തം സ്ഥാനാർത്ഥി ഉണ്ടാകില്ല. സംയുക്ത സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ് നാളെ പ്രതിപക്ഷ കക്ഷികളുടെ യോഗം ചേരുമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലും സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.