a

തി​രുവനന്തപുരം: ജെ.സി​. ഡാനി​യൽ പുരസ്കാരത്തി​ന് അർഹനായ കെ.പി​. കുമാരൻ ​സി​നി​മാ​ ​മാ​ദ്ധ്യ​മ​ത്തോ​ട് ​ആ​ത്മാ​ർ​ത്ഥ​വും​ ​അ​ർ​ത്ഥ​പൂ​ർ​ണ​വു​മാ​യ​ ​സ​മീ​പ​നം​ ​സ്വീ​ക​രി​ച്ച​ ​ച​ല​ച്ചി​ത്ര​കാ​ര​നാണെന്ന് ​ ജൂ​റി​ ​വി​ല​യി​രു​ത്തി.​ ​
1972​ ​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​പു​ര​സ്കാ​രം​ ​നേ​ടി​യ​ ​'​റോ​ക്ക് ​'​ ​മു​ത​ൽ​ 2020​ൽ​ 83​ ​-ാം​ ​വ​യ​സി​ൽ​ ​കു​മാ​ര​നാ​ശാ​ന്റെ​ ​ജീ​വി​ത​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​ഗ്രാ​മ​വൃ​ക്ഷ​ത്തി​ലെ​ ​കു​യി​ൽ​'​ ​വ​രെ​യു​ള്ള​ സി​നി​മകൾ ഇതി​ന് ഉദാഹരണമാണ്. ന​വ​ത​രം​ഗ​ ​സി​നി​മ​ക​ളി​ൽ​ ​നി​ർ​ണാ​യ​ക​ ​സ്ഥാ​ന​മു​ള്ള​ ​'​അ​തി​ഥി​ ​',​ ​മി​ക​ച്ച​ ​മ​ല​യാ​ള​ ​ചി​ത്ര​ത്തി​നു​ള്ള​ 1988​ ​ലെ​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​നേ​ടി​യ​ ​'​ ​രു​ഗ്മി​ണി​ ​'​ ​തു​ട​ങ്ങി​യ​വ​ ​മ​ല​യാ​ള​ ​ച​ല​ച്ചി​ത്ര​ ​ച​രി​ത്ര​ത്തി​ലെ​ ​അ​പൂ​ർ​വ​ ​ദൃ​ശ്യ​ശി​ല്പ​ങ്ങ​ളാ​ണ്.​ ​റോ​ക്ക് ​എ​ന്ന​ ​ഒ​ന്ന​ര​ ​മി​നി​റ്റ് ​ദൈ​ർ​ഘ്യ​മു​ള്ള​ ​ചി​ത്രം​ 1972​ലെ​ ​ഏ​ഷ്യാ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​പു​ര​സ്കാ​രം​ ​നേ​ടി​യി​ട്ടു​ണ്ട്.