
കീവ് : യുക്രെയിനിലെ നിപ്രോ നഗരത്തിൽ നടന്ന റഷ്യൻ മിസൈലാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. നഗരത്തിലെ ഒരു സ്പേസ് റോക്കറ്റ് പ്ലാന്റിലും സമീപത്തെ തിരക്കേറിയ തെരുവിലുമാണ് റോക്കറ്റുകൾ പതിച്ചത്. സിവിലിയൻ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങളുണ്ട്. നിപ്രോയ്ക്ക് തെക്ക് നികോപോൾ നഗരത്തിലുണ്ടായ മറ്റൊരു റോക്കറ്റാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.