kk

കോഴിക്കോട്: മുസ്ലിം ലീഗ് യോഗത്തിൽ മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനം. പി.കെ. ബഷീർ എം.എൽ.എയും കെ.എം. ഷാജിയും കെ.എസ്. ഹംസയും അടക്കമുള്ള നേതാക്കളാണ് വിമർശനമുയർത്തിയത്. താങ്കൾ ഇടതുരക്ഷത്താണോ യു.ഡി.എഫിലാണോ എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ടെന്ന കെ.എസ്. ഹംസയുടെ പരാമർശമാണ് തർക്കത്തിനിടയാക്കിയത്. തുടർന്ന് താൻ രാജി എഴുതി നൽകാമെന്ന് എഴുതി നൽകാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതായാണ് റിപ്പോർട്ട്.

ചന്ദ്രിക ഫണ്ടിൽ സുതാര്യത വേണമെന്നും സമുദായത്തിന്റെ പണം ധൂർത്തടിക്കരുതെന്നും പി.കെ. ബഷീർ എം.എൽ.എ ആവശ്യപ്പെട്ടു. കെ.എം. ഷാജിയും കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തി.