
കർക്കടകമാസത്തിലെ പ്രധാനപ്പെട്ട ഒന്നാണ് നാലമ്പല ദർശനം. കേരളത്തിലെ പ്രധാനപ്പെട്ട ശ്രീരാമ ക്ഷേത്രങ്ങളിൽ പ്രസിദ്ധമാണ് തൃപ്രയാർ ക്ഷേത്രം. തൃശൂർ ജില്ലയിലെ നാട്ടിക പഞ്ചായത്തിലെ തൃപ്രയാർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലമ്പല ദർശനത്തിൽ ഏറ്റവും പ്രശസ്തമാണ് തൃപ്രയാർ ക്ഷേത്രം. കരുവന്നൂര്‍ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ പൂജിച്ചിരുന്ന ശ്രീരാമ വിഗ്രഹമാണ് തൃപ്രയാര്‍ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം എന്നാണ് വിശ്വാസം. കൃഷ്ണന്റെ സ്വർഗാരോഹണത്തിന് ശേഷം ദ്വാരക കടലെടുത്തുപോവുകയും ക്ഷേത്രങ്ങൾ അന്യാധീനപ്പെട്ടു പോവുകയും ചെയ്തു. ശേഷിച്ചത് ഈ വിഗ്രഹങ്ങൾ മാത്രം. പിന്നീട് ഇവ കടലിനടിയിൽ പോവുകയും മത്സ്യബന്ധനത്തിനിടെ മുക്കുവന്മാർക്ക് ഈ വിഗ്രഹങ്ങൾ ലഭിക്കുകയും ചെയ്തു. അവർ ഈ വിഗ്രഹങ്ങളെ ജ്യോത്സ്യൻ കൂടിയായ വാക്കയിൽ കൈമളിനെ ഏൽപ്പിച്ചു. അദ്ദേഹം വിഗ്രഹങ്ങളുടെ പ്രാധാന്യം മനസിലാക്കിയ ശേഷം ശ്രീരാമ വിഗ്രഹത്തെ തൃപ്രയാറും, ഭരത വിഗ്രഹത്തെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലും, ലക്ഷ്മണനെ തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രത്തിലും ,ശത്രുഘ്നനെ പായമ്മൽ ശത്രുഘ്ന സ്വാമിക്ഷേത്രത്തിലും പ്രതിഷ്ഠ നടത്താൻ നിർദ്ദേശിച്ചു
തൃപ്രയാറപ്പന്‍ എന്നും തൃപ്രയാര്‍ തേവര്‍ എന്നും അറിയപ്പെടുന്ന ഇവിടുത്തെ പ്രധാന പ്രതിഷ്ഠയ്ക്ക് മറ്റു ശ്രീരാമ വിഗ്രഹങ്ങളില്‍ നിന്നും വ്യതാസങ്ങളുമുണ്ട്. തൃപ്രയാര്‍ തേവരുടെ രൂപം ചതുര്‍ഭുജവിഷ്ണുവിനെ അനുസ്മരിപ്പിക്കുന്നതാണ്.നാലുകൈകളിലൊന്നില്‍ ശംഖും മറ്റൊന്നില്‍ സുദര്‍ശനവും മൂന്നാമത്തേതില്‍ വില്ലും ഇനിയുള്ളതില്‍ ഒരു മാലയും കാണാനാവും.ഈ വിഗ്രഹത്തിനു ശൈവചൈതന്യവും ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. അതുപോലെ തന്നെ, വിഗ്രഹത്തിന്റെ ഒരു കൈയില്‍ കാണപ്പെടുന്ന മാല ബ്രഹ്മചൈതന്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും പറയപ്പെടുന്നു.
.ഉപദേവതമാരായി ഗണപതി, ദക്ഷിണമൂര്‍ത്തി, ശാസ്താവ്, ഗോശാല കൃഷ്ണന്‍ എന്നിവരും ഈ ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്നു. ക്ഷേത്രത്തിനു മുന്‍പിലൂടെ ഒഴുകുന്ന തൃപ്രയാറും ഇവിടുത്തെ സവിശേഷതയാണ്. ക്ഷേത്രത്തിനു മുന്‍പിലൂടൊഴുകുന്ന ആറിലെ മത്സ്യങ്ങളെ ഊട്ടാനുള്ള മീനൂട്ട് വഴിപാട് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഈ മത്സ്യങ്ങള്‍ തേവര്‍ക്കു പ്രിയപ്പെട്ടവരാണെന്നും അവരെ ഊട്ടുന്നതു വഴി തേവരെ പ്രീതിപ്പെടുത്താമെന്നുമാണ് വിശ്വാസം. ആസ്മ രോഗികള്‍ക്ക് ഈ വഴിപാട് ചെയ്യുന്നത് ഗുണകരമാണെന്ന് പറയപ്പെടുന്നു. ഇതിനു പുറമെ പാല്‍പ്പായസവും ചന്ദനം ചാര്‍ത്തും മറ്റു അര്‍ച്ചനകളും വഴിപാടായി നടത്താറുണ്ട്.
എല്ലാ വിധ ദുഷ്‌സ്വാധീനങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നതിനായുള്ള ചാത്തന്‍ ഭന്ധാരവും ഇവിടെ വഴിപാടായി നടത്തപ്പെടുന്നു. സീതാന്വേഷണത്തിനു ശേഷം ഉള്ള ഹനുമാന്റെ വരവിന്റെ ആഘോഷത്തെ അനുസ്മരിക്കുന്ന കതിന വെടി വഴിപാട്ട് തടസങ്ങള്‍ മാറ്റാന്‍ സഹായകമാവും എന്നാണ് വിശ്വാസം.
ആദ്യകാലത്ത് ഇതൊരു ദ്രാവിഡ ക്ഷേത്രം ആയിരുന്നുവെന്നും പിന്നീട് ഇത് ബുദ്ധമത കേന്ദ്രമായി മാറുകയും ചെയ്‌തെന്ന് പറയപ്പെടുന്നു. ആ കാലങ്ങളിൽ ഇവിടെ ശാസ്താവായിരുന്നു പ്രതിഷ്ഠ. പിന്നീട് ആര്യന്മാരുടെ കാലത്താണ് ശാസ്താവിനെ മാറ്റി ശ്രീരാമനെ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. തെക്കുപടിഞ്ഞാറ് ഭാഗത്ത് പ്രത്യേകം ശ്രീകോവിലിൽ ആണ് ഇപ്പോൾ ശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.