indigo

കറാച്ചി: ഷാർജയിൽ നിന്ന് ഹൈദരാബാദിലേയ്ക്ക് വന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാനിലെ കറാച്ചിയിൽ ഇറക്കി. രണ്ടാഴ്ചയ്ക്കിടെ കറാച്ചിയിൽ ഇറങ്ങുന്ന രണ്ടാമത്തെ ഇന്ത്യൻ വിമാനമാണിത്. യാത്രക്കാർ സുരക്ഷിതരാണെന്നും ഇവരെ ഇന്ത്യയിലെത്തിക്കാൻ മറ്റൊരു ഇൻഡിഗോ വിമാനം കറാച്ചിയിലേയ്ക്ക് അയക്കാൻ ചർച്ചനടത്തുകയാണെന്നും ഇൻഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു.

ജൂലായ് അഞ്ചിന് ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിനെ തുടർന്ന് കറാച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു. ദുബായിലേക്കുള്ള യാത്രക്കിടെ സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737 മാക്സ് വിമാനത്തിലാണ് തകരാർ അനുഭവപ്പെട്ടത്. തുടർച്ചയായി ഇത്തരം സംഭവങ്ങൾ സ്‌പൈസ് ജെറ്റ് വിമാന യാത്രക്കിടെ സംഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി സാങ്കേതിക തകരാർ അനുഭവപ്പെട്ട് അടിയന്തര ലാന്റിംഗ് നടത്തേണ്ടി വന്ന ആറ് സംഭവങ്ങളാണ് സ്‌പൈസ് ജെറ്റ് വിമാന കമ്പനിക്കുണ്ടായത്.