cloth-

മഹീന്ദ്ര ഗ്രൂപ്പിന്റെ തലവനായ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകൾ ഏറെ രസകരവും വിജ്ഞാന പ്രദവുമാണ്. വ്യവസായ മേധാവി എന്ന തലക്കനമില്ലാതെയാണ് ആനന്ദ് മഹീന്ദ്രയുടെ സമൂഹമാദ്ധ്യമങ്ങളിലെ ഇടപെടൽ. ഇപ്പോഴിതാ രസകരമായ അടിക്കുറിപ്പോടെ വസ്ത്രങ്ങൾ ഉണക്കിയെടുക്കുന്നതിനെ കുറിച്ച് അദ്ദേഹം പങ്കുവച്ച രസകരമായ ഒരു കാർട്ടൂണാണ് വൈറലായിരിക്കുന്നത്.

Sometimes, the ‘latest’ technology is just about going back to the basics… pic.twitter.com/q8HceJDcC4

— anand mahindra (@anandmahindra) July 15, 2022

കയറിൽ ഉണങ്ങുമ്പോൾ വസ്ത്രങ്ങളെ രണ്ട് സ്ത്രീകൾ നോക്കി നിൽക്കുന്നതാണ് കാർട്ടൂണിലുള്ളത്. ഇത് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തുണി കഴുകിയത് ഉണക്കുകയാണ്. സൗരോർജ്ജത്തിന്റെയും കാറ്റിന്റെയും സംയോജനം എന്ന് ഒരു സ്ത്രീ ഈ പ്രവർത്തിയെ വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യ എന്തെന്നാൽ അടിസ്ഥാനകാര്യങ്ങളിലേക്ക് മടങ്ങുക എന്നതാണെന്നാണ് ഈ ചിത്രം പങ്കുവച്ചു കൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചത്.