
ജോക്കർ, കുഞ്ഞിക്കൂനൻ, കുബേരൻ, അപരിചിതൻ തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മന്യ. വിവാഹത്തോടെ അഭിനയ രംഗത്തുനിന്ന് ഇടവേളയെടുത്ത താരം സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.
നടി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളിലൂടെ മകൾ ഓംഷികയും മലയാളികൾക്ക് സുപരിചിതയാണ്. മകളുടെ ക്യൂട്ട് വീഡിയോയും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തിൽ മകൾക്കൊപ്പമുള്ള മന്യയുടെ പുതിയ റീൽസ് വൈറലായിക്കൊണ്ടിരിക്കുകയാണ്.
മകൾക്കൊപ്പം ഒരേ വസ്ത്രങ്ങളിൽ ഡാൻസ് കളിക്കുന്ന മന്യയാണ് വീഡിയോയിലുള്ളത്. മകൾ അമ്മയെ കടത്തിവെട്ടുമെന്നാണ് ആരാധകരുടെ കമന്റ്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ വികാസ് ബാജ്പേയിയാണ് മന്യയുടെ ഭർത്താവ്.അതിനുമുൻപ് സത്യ പട്ടേൽ എന്ന ആളെ വിവാഹം ചെയ്തെങ്കിലും ബന്ധം പരാജയപ്പെട്ടിരുന്നു.