pv-sindhu

സിംഗപ്പൂർ: സിംഗപ്പൂർ ഓപ്പണിൽ പി.വി സിന്ധുവിന് കിരീടം. ഫെെനലിൽ ചെെനീസ് താരം വാംഗ് ഷി യിയെ പരാജയപ്പെടുത്തിയാണ് സിന്ധു സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കിയത്. മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ വിജയം.

സീസണിൽ താരം സ്വന്തമാക്കുന്ന മൂന്നാം കിരീടമാണിത്. കൊറിയൻ ഓപ്പണ്‍, സ്വിസ് ഓപ്പണ്‍ ടൂര്‍ണമെന്റുകളിലെ നേരത്തെ സിന്ധു കിരീടം നേടിയിരുന്നു. സെമിയില്‍ ലോക 38-ാം നമ്പര്‍ താരം ജപ്പാന്റെ സെയ്‌ന കാവക്കാമിയെ പരാജയപ്പെടുത്തിയാണ് മൂന്നാം സീഡായ സിന്ധു ഫൈനലിലേയ്ക്ക് യോഗ്യത നേടിയത്.

21-9, 11-21, 21-15 എന്ന സ്‌കോറിനാണ് താരം ഫെെനലിൽ വിജയം സ്വന്തമാക്കിയത്. സിന്ധുവിന്റെ ആദ്യ സിംഗപ്പൂർ ഓപ്പൺ കിരീടമാണിത്. സൈനയ്ക്ക് ശേഷം സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സിന്ധു.

pv-sindhu