
സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് കാർത്തിക് ശങ്കർ. ലക്ഷക്കണക്കിന് ഫോളോവേഴ്സും കാർത്തിക്കിനുണ്ട്. ഇപ്പോഴിതാ നടൻ ദിലീപിനെ കാണാൻ ചെന്നപ്പോൾ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
'ദിലീപേട്ടനോട് സംസാരിച്ച് അവസാനം ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോ അദ്ദേഹത്തിന്റെ മറുപടി കേട്ട് എനിക്ക് ഭയങ്കര വിഷമമായി. ഫോട്ടോ എടുക്കുന്നതിൽ പ്രശ്നം ഒന്നുമില്ലടാ, പക്ഷെ ആ ഫോട്ടോ കൊണ്ട് നിനക്ക് ഒരു പ്രശ്നവും വരരുത്''- എന്നായിരുന്നു ദിലീപ് പറഞ്ഞതെന്ന് കാർത്തിക് വ്യക്തമാക്കി.
'ജനപ്രിയ നായകനൊപ്പം എന്ന് പറഞ്ഞ് ഫോട്ടോ ഞാൻ ഫേസ്ബുക്കിലിട്ടപ്പോൾ കുറേ നെഗറ്റീവ് കമന്റുകൾ വന്നു. കലാകാരൻ എന്ന രീതിയിലും, ചെറുപ്പം മുതൽ കാണുന്നതല്ലേ, ആ ഒരു ഇതിലാണ് ഫോട്ടോയെടുത്തത്. ബാക്കിയൊക്കെ വേറെ സൈഡാണ്.'- എന്നാണ് കാർത്തിക് ഒരു അഭിമുഖത്തിൽ പറഞ്ഞത്.