
ഇരുപത്തിയഞ്ച് വയസിന് മുകളിലുള്ള സ്വന്തമായി വരുമാനമുള്ള യുവാക്കൾക്കായി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽ ഐ സിയുടെ താരതമ്യേന ഉയർന്ന റിട്ടേൺ ലഭിക്കുന്ന പോളിസിയാണ് എൽഐസി ജീവൻ ലാഭ് പോളിസി. നിക്ഷേപകർക്ക് ചെറിയ തുക പ്രീമിയമായി അടയ്ക്കാനും കാലാവധി പൂർത്തിയാകുമ്പോൾ വൻ തുക നേടാനും ഈ പോളിസിയിലൂടെ കഴിയുന്നു. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന വലിയ തുകയ്ക്ക് പുറമേ, പോളിസി ഉടമയുടെ മരണം സംഭവിച്ചാൽ സാമ്പത്തിക സഹായവും ഈ പോളിസി വാഗ്ദ്ധാനം ചെയ്യുന്നു.
25 വർഷത്തെ മെച്യൂരിറ്റി കാലയളവിലേക്ക് എൽഐസി ജീവൻ ലാഭ് പോളിസി എടുക്കുകയാണെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ 54.50 ലക്ഷം വരെ ലഭിക്കും. ഇതിനായി 92,400 രൂപ വാർഷിക പ്രീമിയം അടയ്ക്കണം, അല്ലെങ്കിൽ ഒരോ ദിവസവും ഏകദേശം 253 രൂപ. 25 വർഷത്തിനുശേഷം, മുഴുവൻ മെച്യൂരിറ്റി മൂല്യം 54.50 ലക്ഷം രൂപയാകും.1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80ഇ പ്രകാരം ലൈഫ് ഇൻഷുറൻസ് പോളിസിക്ക് നൽകുന്ന രൂപയ്ക്ക് നികുതി ഇളവും ലഭിക്കും.