air-india

ന്യൂഡൽഹി: ക്യാബിനിൽ നിന്ന് കത്തുന്ന മണം പരന്നതിന് പിന്നാലെ എയർ ഇന്ത്യ എക്‌സ്പ്രസ് കാലിക്കറ്റ്-ദുബായ് വിമാനം മസ്‌കറ്റിലേക്ക് വഴിതിരിച്ചുവിട്ടു. ശനിയാഴ്‌ചയാണ് സംഭവം നടന്നത്. വിമാനം സുരക്ഷിതമായി മസ്‌കറ്റിൽ ലാൻഡ് ചെയ്‌തിട്ടുണ്ട്.

ഫോർവേഡ് ഗാലിയിലെ വെന്റിൽ നിന്ന് കത്തുന്ന ദുർഗന്ധം പരന്നതോടെയാണ് ജീവനക്കാർ ആശങ്കയിലായത്. തീ പിടിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ ജീവനക്കാർ എടുത്ത ശേഷമാണ് വിമാനം ലാൻഡ് ചെയ്‌തത്.

ലാൻഡിംഗിന് ശേഷം വിമാനത്തിൽ അധികൃതർ വിശദമായ പരിശോധന നടത്തി. എഞ്ചിനിൽ നിന്നോ മറ്റോ പുക വന്നതായി കണ്ടെത്താനായില്ല. ഇന്ധനത്തിന്റെയോ എണ്ണയുടെയോ മണവും ഇല്ലായിരുന്നു. വിഷയത്തിൽ അധികൃതർ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല.