
ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന വിവരം അടുത്തിടെയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ ആരാധകരെ അറിയിച്ചത്. ഇതിനുപിന്നാലെ ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങൾ ഉയർന്നിരുന്നു. അതൊന്നും കാര്യമാക്കാതെ തങ്ങളുടെ ജീവിതവുമായി സന്തോഷത്തോടെ മുന്നോട്ടുപോകുകയാണ് ഇരുവരും.
ഇപ്പോഴിതാ അമൃതയ്‌ക്കൊപ്പമുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് ഗോപി സുന്ദർ. ഇരുവരും ഒന്നിച്ചുള്ള ഗാനത്തിന്റെ പ്രണയാതുരമായ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഗാനം ഉടൻ പുറത്തിറങ്ങുമെന്ന് അദ്ദേഹം വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെ പ്രാർത്ഥനയും പിന്തുണയും ആവശ്യമാണ്! എല്ലാ ബഹുമാനങ്ങളോടും കൂടി പറയട്ടേ, എന്റെ സദാചാരക്കാരേ.. ദയവുചെയ്ത് മാറിനിൽക്കൂ... ഇത് നിങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല'- അദ്ദേഹം കുറിച്ചു.