bjpcpm

ആലപ്പുഴ: അങ്കണവാടിയിൽ വേലി കെട്ടുന്നതിനെ ചൊല്ലി ആലപ്പുഴ പാണാവള‌ളിയിൽ സിപിഎം-ബിജെപി സംഘർഷം. സംഭവത്തിൽ ബിജെപി അംഗങ്ങളായ രണ്ട് ജനപ്രതിനിധികൾക്ക് പരിക്കേറ്റു. അങ്കണവാടിയുടെ അടുത്തായി ആഴമേറിയ കുളമുണ്ടായിരുന്നു. ഇവിടെ വേലികെട്ടി തിരിക്കാൻ സേവാഭാരതി തീരുമാനിച്ചു. എന്നാൽ ബിജെപി പ്രവർത്തകർ എത്തുംമുൻപ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇവിടെയെത്തി പത്തൽ നാട്ടി.

ഇത് ബിജെപി അംഗങ്ങൾ ചോദ്യം ചെയ്‌തതോടെയാണ് പാണാവള‌ളി എട്ടാം വാർഡ് മെമ്പർ ലീന ബാബുവിനും ഒൻപതാം വാർഡ് മെമ്പർ മിഥുൻ ലാലിനും മർദ്ദനമേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.