രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ആഴ്ചകളായി കുറഞ്ഞിരിക്കുകയാണ്. വിലയിടിവിലൂടെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്ന് ആശ്വസിക്കാനാകില്ല. രാജ്യാന്തര സമ്പദ്വ്യവസ്ഥ നൽകുന്ന മുന്നറിയിപ്പാണ് ഇതിന് കാരണം. ആഗോള സമ്പദ്വ്യവസ്ഥ വലിയ മാന്ദ്യത്തിലേക്ക് പോകുന്നതിന്റെ സൂചനയായി മാത്രമേ നമുക്ക് കാണാൻ സാധിക്കൂ എന്നാണ് രാജ്യാന്തര സാമ്പത്തിക സ്ഥാപനങ്ങൾ നൽകുന്ന മുന്നറിയിപ്പ്. എണ്ണവില പിടിച്ചാൽ കിട്ടാത്ത ഉയരങ്ങളിലേക്കു പോകുമെന്ന പ്രവചനമാണ് ജെ.പി മോർഗൻ കഴിഞ്ഞ ദിവസം നടത്തിയത്. ക്രൂഡ് വില ബാരലിന് 380 ഡോളർ വരെ ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ