
ഖാർത്തൂം : സുഡാനിലെ ബ്ലൂ നൈൽ സംസ്ഥാനത്ത് രണ്ട് ഗോത്രവർഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 33 മരണം. 108 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രദേശത്തെ സ്ഥല തർക്കത്തിന്റെ പേരിൽ ബെർതി, ഹവ്‌സ ഗോത്ര വിഭാഗങ്ങൾക്കിടെ ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 16 കടകൾ അഗ്നിക്കിരയാക്കി. ഡസൻ കണക്കിന് കുടുംബങ്ങൾ പാലായനം ചെയ്തു. പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സൈന്യത്തെ വിന്യസിക്കുകയും രാത്രികാല കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു.