
പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് പറയാറുണ്ട്, എന്നാൽ 85 വയസുകാരനോട് ഇങ്ങനെ പറയുവാൻ ഒരു പക്ഷേ ആരും ധൈര്യപ്പെടാറില്ല. എന്നാൽ തന്റെ പ്രവർത്തിയിലൂടെ ഇത് തെളിയിച്ചിരിക്കുകയാണ് ഗുജറാത്തുകാരനായ രാധാ കൃഷൻ. സ്വന്തമായി തുടങ്ങിയ സംരംഭത്തിന്റെ കരുത്തിൽ ഇപ്പോൾ അദ്ദേഹം ഒരു കാർ സ്വന്തമാക്കിയിരിക്കുകയാണ്. ജീവിത സായാഹ്നത്തിൽ എങ്ങനെയാണ് രാധാ കൃഷൻ സമ്പന്നനായതെന്ന് നോക്കാം.
2021 ജൂണിൽ രാധാ കൃഷൻ ചൗധരി ഭാര്യ ശകുന്തള ചൗധരിയോടൊപ്പം ആയുർവേദ ഹെയർ കെയർ ബ്രാൻഡായ അവിമീ ഹെർബൽ ആരംഭിച്ചു. ഇതാണ് ഇവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. രാധാ കൃഷൻ ചൗധരിയുടെ മകൾ സ്ഥിരമായി മുടി കൊഴിയുന്നതിനെ കുറിച്ച് പരാതി പറഞ്ഞിരുന്നു. ഇതിന് ഒരു പരിഹാരമായി ഏകദേശം ഒരു വർഷത്തോളം ഈ വിഷയത്തെക്കുറിച്ച് രാധാ കൃഷൻ ഗവേഷണം നടത്തി. ഹെർബൽ ഓയിലുകളിൽ നടത്തിയ പരീക്ഷണത്തിൽ ഒരു ഉത്പന്നം നിർമ്മിച്ചു. മകളുടെ മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും ആ ഉത്പന്നം സഹായിച്ചതോടെ അവിമീ ഹെർബലിന് തുടക്കമായി. അവിമീ ഹെർബലിന്റെ ഇൻസ്റ്റാഗ്രാം ചാനലിലെ ഒരു വൈറൽ വീഡിയോയിൽ 85 കാരൻ വിശദീകരിക്കുന്നു. 50ലധികം ഔഷധച്ചെടികൾ അടങ്ങിയതാണ് ഈ ഹെയർ ഓയിൽ. ആറ് മാസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തിൽ അവിമീ ഹെർബൽ സ്ഥാനം പിടിച്ചു.