kalyan

 ₹300 കോടിയുടെ നിക്ഷേപം

കൊച്ചി: പ്രമുഖ ആഭരണ ബ്രാൻഡായ കല്യാൺ ജുവലേഴ്‌സ് ഈവർഷം ദീപാവലിക്കും വിവാഹസീസണിനും മുമ്പായി ഇന്ത്യയിൽ പത്ത് പുത്തൻ ഷോറൂമുകൾ തുറക്കും. മൊത്തം 300 കോടി രൂപ നിക്ഷേപത്തോടെ ഡൽഹി, മുംബയ് തുടങ്ങി ഒന്ന്, രണ്ട്, മൂന്ന് നിര നഗരങ്ങളിലായാണ് ഷോറൂമുകൾ ആരംഭിക്കുക. ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ റീട്ടെയിൽ സാന്നിദ്ധ്യം എട്ടുശതമാനം ഉയരും.

ഡൽഹി എൻ.സി.ആറിലെ രജൗരി ഗാർഡൻസ്, ജനക്‌പുരി, ഗുരുഗ്രാം ഗോൾഡ് സൂക്ക്, ഉത്തർപ്രദേശിൽ ലക്‌നൗവിലെ ഗോംതി നഗർ, ലുലുമാൾ, വാരാണസി, മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗർ, ഡോംബിവ്‌ലി (മുംബയ്), ഒഡീഷയിലെ ബർഹാംപൂർ, ഛത്തീസ്ഗഢ് ബിലാസ്‌പൂർ എന്നിവിടങ്ങളിലായാണ് പുതിയ ഷോറൂമുകൾ തുറക്കുക.

വിഷൻ 2025

കല്യാൺ ജുവലേഴ്‌സിന്റെ 'വിഷൻ 2025" കാഴ്ചപ്പാടിന്റെ ഭാഗമായാണ് പുതിയ ഷോറൂമുകൾ തുറക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്.കല്യാണരാമൻ പറഞ്ഞു. നിലവിൽ ഷോറൂമുകളുള്ള സംസ്ഥാനങ്ങളിൽ തന്നെ കൂടുതൽ ഷോറൂമുകൾ തുറന്ന് സാന്നിദ്ധ്യം ശക്തമാക്കുകയാണ് ലക്ഷ്യം.

127

നിലവിൽ കല്യാൺ ജുവലേഴ്‌സിന് ഇന്ത്യയിൽ 127 ഷോറൂമുകളുണ്ട്. ഇതിൽ 77 ഷോറൂമുകളും ദക്ഷിണേന്ത്യയിലാണ്. ഗൾഫിൽ 31. 10 പുതിയ ഷോറൂമുകൾ കൂടി ആരംഭിക്കുന്നതോടെ കമ്പനിയുടെ ആകെ ഷോറൂമുകൾ 168 ആകും.