vikram

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രം നായകൻ. ചിയൻ 61 എന്നു താത‌്‌കാലികമായി പേരിട്ട ചിത്രത്തിന്റെ പൂജ കഴിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി. എഫിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം. സ്റ്റുഡിയോ ഗ്രീനിന്റെ നീലം പ്രൊഡക്ഷൻസിന്റെയും ബാനറിൽ കെ.ഇ. ജ്ഞാനവേൽ നിർമ്മിക്കുന്നു. ജി.വി. പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ. കെ. ചിത്രസംയോജനവും നിർവഹിക്കുന്നു. എസ്.എസ്. മൂർത്തി ആണ് കലാസംവിധാനം. കെ.ജി.എഫ്, വിക്രം എന്നീ ചിത്രങ്ങൾക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപ് അറിവ് ആണ് ആക്‌ഷൻ കൊറിയോഗ്രഫി. പി.ആർ.ഒ : ശബരി.