
അശ്വതി: വ്യവഹാര വിജയം, മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും, മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികൾ സൗമ്യമായ രീതിയിൽ ഇടപെടും.
ഭരണി: ആഗ്രഹങ്ങൾ സഫലമാകും, കീർത്തി ലഭിക്കും, കർമ്മപുഷ്ടി, പ്രശസ്തി, പണമിടപാടുകളിൽ നേട്ടം.
കാർത്തിക: വ്യാപാര ലാഭം, വിദ്യാവിജയം, വാഹനസുഖം, മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനരാരംഭിക്കും.
രോഹിണി: പ്രവർത്തികൾക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളിൽപെട്ട് കലഹം, അനാവശ്യമായ ദുർവാശി ഒഴിവാക്കുക.
മകയിരം: സൗന്ദര്യ ബോധം വർദ്ധിക്കും, പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, കുടുബപരമായി സ്വസ്ഥതയും സമാധാനവും.
തിരുവാതിര: അപമാനിക്കാൻ മറ്റുള്ളവർ ശ്രമിക്കും സൂക്ഷിക്കുക, ആരോഗ്യപരമായ പ്രയാസങ്ങൾ നേരിടേണ്ടി വരും,വ്യവഹാരനഷ്ടം.
പുണർതം: അശുഭകരമായ വാർത്തകൾ ശ്രവിക്കേണ്ടി വരും, ശത്രുഭയം ഉണ്ടാകും, സഹോദരരുമായി കലഹങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യത.
പൂയം: ഈശ്വരാധീനം കുറയും, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരും, കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും.
ആയില്യം: വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം, പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചെലവും, സ്ഥാനമാറ്റം.
മകം: മുതിർന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, യാത്രാവിജയം, കേസുകളിൽ നിന്നും രക്ഷ, വാഹനഭാഗ്യം, ഭാര്യാഗുണം.
പൂരം: യാത്രയിൽ ഗുണാനുഭങ്ങൾ, കുടുബാഗംങ്ങൾ തമ്മിൽ ചേർച്ചയുണ്ടാകും, പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.
ഉത്രം: പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും, വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, ആവേശപൂർവ്വം ജോലികൾ ചെയ്തു തീർക്കും.
അത്തം: ഇഷ്ടഭക്ഷണലഭ്യത, ധനനേട്ടം, കുടുബസമാധാനം, ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ആരോഗ്യ സംരക്ഷണത്തിൽ അതീവ ജാഗ്രത കാണിക്കും.
ചിത്തിര: ദാമ്പത്യം സന്തോഷപ്രദമായിരിക്കും, ഈശ്വരാധാന നടത്തും, അംഗീകാരവും ആദരവും ലഭിക്കും, ജീവിതത്തിൽ മുന്നേറണമെന്നു മോഹം ജനിക്കും.
ചോതി: തൊഴിൽ മേഖലയിൽ മേന്മ, ധനപരമായി നല്ല സമയം, പഴയകാല സുഹൃത്തുകളെ കണ്ടുമുട്ടും, ആകർഷകമായി പെരുമാറും, എതിർക്കുന്നവരെ കീഴ്‌പ്പെടുത്തും.
വിശാഖം: സ്ത്രീകൾ മൂലം അസ്വസ്ഥത, ആരോഗ്യപരമായി കരുതൽ വേണം, അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, സ്വാർത്ഥത ഒഴിവാക്കുക.
അനിഴം: യാത്രകൾ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും, പല കാര്യത്തിലും അവിചാരിത തടസ്സങ്ങൾ, സുഹൃത്തുക്കളുമായി കലഹവും അകൽച്ചയും ഉണ്ടാകും.
കേട്ട: അപകീർത്തിക്കു സാദ്ധ്യത, ശാരീരിക അസുഖങ്ങൾ കൂടും, ശത്രുക്കളുണ്ടാകും, ക്രയ വിക്രയങ്ങളിൽ ധനനഷ്ടം,
പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.
മൂലം: ആത്മധൈര്യം കൈവിടാതെ പ്രവർത്തിക്കണം, ഗൃഹത്തിൽ സ്വസ്ഥതക്കുറവ്, സഹപ്രവർത്തകരുമായി വാദപ്രതിവാദങ്ങൾ ഉണ്ടാകും, അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക.
പൂരാടം: സ്ത്രീകൾക്ക് അവിചാരിത പ്രയാസങ്ങൾ, കുടുംബത്തിൽ അസ്വസ്ഥതകളും അഭിപ്രായ ഭിന്നതകളും, മനഃക്ലേശത്തിന് സാദ്ധ്യത, ഉദര രോഗം സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും.
ഉത്രാടം:അലസതകൾ അനുഭവപ്പെടും, അപകടസാദ്ധ്യത, കർമ്മസംബന്ധമായി ബുദ്ധിമുട്ടുകൾ, സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കായി പണവും സമയവും ചെലവഴിക്കേണ്ടി വരും.
തിരുവോണം: ഉല്ലാസയാത്രകളിൽ പങ്കെടുക്കും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം, ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടും, ശാരീരിക അസുഖങ്ങൾ ഭേദപ്പെടും.
അവിട്ടം: ശത്രുക്കളുടെ മേൽ വിജയംനേടും, കുടുംബ കാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽകാണിക്കും, ഈശ്വരാധീനം, തൊഴിലിൽ ഉയർച്ചയും പുത്തനുണർവും ഉണ്ടാകും.
ചതയം: ഇഷ്ട ഭക്ഷണ ലബ്ദി, ധനനേട്ടം, സമ്മാനാദിലാഭം, ആപത്തുകളിൽ നിന്നും മോചനം, ശത്രുക്കൾ ഒഴിഞ്ഞുപോകും,സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും, രോഗശാന്തിയുണ്ടാകും.
പൂരുരുട്ടാതി: പല വിധത്തിലുമുള്ള ആപത്തുകളിൽ നിന്നും രക്ഷപ്പെടും, പുതിയ സംരംഭങ്ങൾ തുടങ്ങും, അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം.
ഉത്രട്ടാതി: ഭാഗ്യം അനുകൂലം, സാമ്പത്തിക വിഷമതകൾ മാറി കിട്ടും, ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയ പ്രതീക്ഷ, തൊഴിൽ പരമായി നേട്ടങ്ങൾ.
രേവതി: ആത്മ വിശ്വാസത്തോട്ടു കൂടി പ്രവർത്തിക്കുന്നതിനാൽ വിജയം, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ആഘോഷങ്ങളിൽ പങ്കെടുക്കും, എല്ലാ മേഖലയിലും ശോഭിക്കും.