kk

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് വിജയം. ആദ്യ രണ്ട് സെമസ്റ്ററുകള്‍ക്കും തുല്യ വെയ്‌റ്റേജ് നൽകിയാണ് അന്തിമഫലം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്ന് കുട്ടികള്‍ അടക്കം നാലുപേര്‍ ഒന്നാംറാങ്ക് പങ്കിട്ടു. 99.8 ശതമാനം മാര്‍ക്കാണ് ഇവര്‍ നേടിയത്.

ഫലം വെബ്‌സൈറ്റിലും എസ്.എം.എസ് ആയും അറിയാം. ജൂലായ് 17 മുതല്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം. ഫലമറിയാന്‍ www.cisce.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. എസ്എംഎസ് ആയി ഫലമറിയാന്‍ വിദ്യാര്‍ത്ഥിയുടെ ഏഴക്ക രജിസ്റ്റര്‍ നമ്പര്‍, 'icse<> രജിസ്റ്റര്‍ നമ്പര്‍' എന്ന ഫോര്‍മാറ്റില്‍ 09248082883 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയക്കാം.. ഒരു ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.